കൊച്ചി: ചെമ്പിരിക്ക ഖാദി സി.എം. അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണത്തിൽ തുടരന്വേഷണം വേണ്ടതുണ്ടോയെന്ന് സി.ബി.െഎ തീരുമാനിക്കെട്ടയെന്ന് ഹൈകോടതി. ഇക്കാര്യം ആവശ്യപ്പെടുന്ന നിവേദനം സി.ബി.ഐയുടെ കൊച്ചി എസ്.പി രണ്ടുമാസത്തിനുള്ളിൽ തീർപ്പാക്കണം. തുടർന്ന് സി.ബി.െഎക്ക് നടപടി സ്വീകരിക്കാം. പുതിയ വെളിപ്പെടുത്തലുണ്ടായ സാഹചര്യത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് മലപ്പുറം സ്വദേശി മുഹമ്മദ് ത്വയ്യിബ് ഹുദവി നൽകിയ ഹരജി തീർപ്പാക്കിയാണ് കോടതിയുടെ ഉത്തരവ്.
2010 ഫെബ്രുവരി 15നാണ് മൃതദേഹം ചെമ്പിരിക്ക കടപ്പുറത്ത് കണ്ടെത്തിയത്. കൊലപാതകമാണെന്നതിന് തെളിവില്ലെന്ന് വ്യക്തമാക്കി സി.ബി.ഐ കുറ്റപത്രവും സമർപ്പിച്ചിരുന്നു. ഖാദിയുടെ മരണത്തിന് കാരണക്കാരായവരെ അറിയാമെന്ന് പറഞ്ഞ് കാസർകോട് പരപ്പ സ്വദേശി പി.എ. അഷ്റഫ് സി.ബി.െഎക്ക് കത്തയച്ചെങ്കിലും നടപടിയുണ്ടായില്ല. പിന്നീട് രണ്ടുതവണ താനും ഇക്കാര്യം സി.ബി.െഎയെ അറിയിച്ചിട്ടും നടപടിയെടുത്തില്ലെന്നും കോടതി ഇടപെടണമെന്നുമാവശ്യപ്പെട്ടാണ് ഹരജിക്കാരൻ കോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.