തിരുവനന്തപുരം: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ആർ.എസ്.എസ് ഒഴികെ ആരുടെയും വോട്ടും സ്വീകരിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ബി.ഡി.ജെ.എസിനും മാണിക്കും ഇടതുമുന്നണി സ്ഥാനാർഥിക്ക് വോട്ട് ചെയ്യാം. ചെങ്ങന്നൂരിൽ മാണി നിലപാട് എടുക്കട്ടെ എന്നും ഞങ്ങളുടെ ഉപദേശം മാണിക്ക് ആവശ്യമില്ലെന്നും കോടിയേരി പറഞ്ഞു. സ്വതന്ത്രമായി തീരുമാനം എടുക്കാൻ അവർക്ക് കഴിവുണ്ടെന്നും കോടിയേരി ചൂണ്ടിക്കാട്ടി.
എൽ.ഡി.എഫുമായി തെരഞ്ഞെടുപ്പിൽ ബന്ധപ്പെടുന്ന കാര്യം കേരള കോൺഗ്രസ് എം അറിയിച്ചിട്ടില്ല. സി.പി.എമ്മും എൽ.ഡി.എഫും അക്കാര്യം ചർച്ച ചെയ്തിട്ടില്ല. തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ആത്മാവിശ്വാസമുണ്ട്. ചെങ്ങന്നൂർ തെരഞ്ഞെടുപ്പ് എല്ലാവരെയും വിലയിരുത്തുന്നതാവും. കോൺഗ്രസ്, ബി.ജെ.പി, സി.പി.എം സർക്കാറിന്‍റെ പ്രവർത്തനങ്ങളും വിലയിരുത്തപ്പെടുമെന്നും കോടിയേരി വ്യക്തമാക്കി.
കേരള കോൺഗ്രസ് മാണി ഇപ്പോൾ യു.ഡി.എഫിന് ഒപ്പമില്ല. ചെങ്ങന്നൂരിൽ ഒരു മുന്നണിക്കും ഒപ്പം മാണിയില്ല. ബി.ഡി.ജെ.എസ് നിസഹകരണം ബി.ജെ.പിയെ ക്ഷീണിപ്പിക്കും. മുന്നണിയുടെ അടിത്തറ വിപുലീകരിക്കാനാണ് ശ്രമിക്കുന്നത്. വെള്ളാപ്പള്ളിയുമായി ചർച്ചക്ക് തിരുമാനിച്ചിട്ടില്ല. എസ്.എൻ.ഡി.പി, എൻ.എസ്.എസ് എന്നിവ ശത്രുപക്ഷത്തല്ലെന്നും ബി.ഡി.ജെ.എസുമായി ബന്ധമില്ലെന്നും കോടിയേരി ചൂണ്ടിക്കാട്ടി. സാമുദായിക പാർട്ടികളുമായി രാഷ്ട്രീയ സഖ്യമുണ്ടാക്കില്ലെന്നും കോടിയേരി പറഞ്ഞു.
എൽ.ഡി.എഫ് വിപുലീകരണം വരുമ്പോൾ എല്ലാ പാർട്ടികളിലെയും മാറ്റം ഉൾക്കൊള്ളും. ഇടത് പ്രവേശനത്തിന് മാണി താൽപര്യം അറിയിച്ചിട്ടില്ല. ഇക്കാര്യം എൽ.ഡി.എഫിൽ ചർച്ചയായില്ല. യു.ഡി.എഫിനെ പരമാവധി ഒറ്റപ്പെടുത്താനും ഭൂരിപക്ഷം വർധിപ്പിക്കാനുമാണ് ശ്രമം. എൽ.ഡി.എഫിന്‍റെ ഭൂരിപക്ഷം ചെങ്ങന്നൂരിൽ വർധിക്കുമെന്ന് കോടിയേരി വ്യക്തമാക്കി.
പാർട്ടി അംഗങ്ങൾ പ്രവർത്തിക്കുന്നവരാകണമെന്ന് കോടിയേരി പറഞ്ഞു. പ്രവർത്തിക്കാത്തവരെ അതതു ഘടകങ്ങൾ ഒഴിവാക്കണം. വർഷത്തിലൊരിക്കൽ ഡി.സി അംഗവും എല്ലാ മാസവും ജില്ലാ കമ്മറി അംഗവും ബ്രാഞ്ചിൽ പങ്കെടുക്കണം. ബ്രാഞ്ചുകൾ സജീവമാക്കണം. മൂന്നു മാസത്തിലൊരിക്കൽ ലോക്കൽ അടിസ്ഥാനത്തിൽ യോഗം ചേർന്ന് രാഷ്ട്രീയ സ്ഥിതിഗതികളും സർക്കാരിന്‍റെ പ്രവർത്തനവും ചർച്ച ചെയ്യണം. ലോക്കലിൽ മുഴുവൻ സമയ പ്രവർത്തകർ വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാറിെൻറ പ്രതിച്ഛായ: പൊതുജനാഭിപ്രായം തേടി പാർട്ടി രംഗത്തിറങ്ങും
പിണറായി വിജയൻ സർക്കാറിെൻറ രണ്ടുവർഷത്തെ പ്രവർത്തനങ്ങളോട് പൊതുജനങ്ങളുടെ പ്രതികരണം നേരിട്ടറിയാൻ സി.പി.എം തീരുമാനം. സർക്കാറിെൻറ രണ്ടാംവാർഷികത്തോടനുബന്ധിച്ച് പാർട്ടി ഘടകങ്ങൾ മുൻകൈയെടുത്ത് പ്രവർത്തകരും നേതാക്കളും ഗൃഹസന്ദർശനം നടത്തും. സർക്കാറിെൻറ വികസനനേട്ടങ്ങൾ വിശദീകരിക്കാനും വിമർശനങ്ങൾ കേട്ട് വ്യക്തത വരുത്തേണ്ട കാര്യങ്ങളിൽ വ്യക്തത വരുത്താനും സി.പി.എം സംസ്ഥാനസമിതി, സെക്രേട്ടറിയറ്റ് യോഗങ്ങൾ തീരുമാനിച്ചു. ലോക്‌സഭാ െതരഞ്ഞെടുപ്പിന് പാർട്ടിയെയും മുന്നണിയെയും സജ്ജമാക്കാൻ ലക്ഷ്യമിട്ടുള്ള പ്രായോഗികപ്രവർത്തനങ്ങൾക്ക് രൂപരേഖ തയാറാക്കി. പ്രധാനമായും പട്ടികജാതി വർഗ കോളനികൾ സന്ദർശിക്കുന്നതിന് മുൻഗണന നൽകണമെന്ന നിർദേശമാണ് നൽകിയിട്ടുള്ളത്.
പാർലമെൻറിൽ ഇടതുമുന്നണിയുടെ അംഗസംഖ്യ പരമാവധി വർധിപ്പിക്കാനുതകുന്ന രാഷ്ട്രീയ സമരമായി െതരഞ്ഞെടുപ്പ് പ്രവർത്തനത്തെ മാറ്റാനാണ് നിർദേശമെന്ന് യോഗതീരുമാനങ്ങൾ വ്യക്തമാക്കിയ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കോൺഗ്രസ് വിജയിച്ച് വന്നാൽ അവർ എപ്പോൾ വേണമെങ്കിലും പാർട്ടി മാറിപ്പോകാം. ഇപ്പോൾ ബി.ജെ.പിക്കൊപ്പമുള്ള 112 എം.പിമാർ പഴയ കോൺഗ്രസ് നേതാക്കളാണ്. എൽ.ഡി.എഫ് സർക്കാറിെൻറ പ്രവർത്തനത്തിൽ പാർട്ടിക്ക് നല്ല മതിപ്പുണ്ട്. രാജ്യത്ത് മതേതരത്വത്തിനായി നിലകൊള്ളുന്ന സർക്കാറാണിത്. ഏറ്റവും മെച്ചപ്പെട്ട ക്രമസമാധാനനില കേരളത്തിലാണ്. ഒറ്റപ്പെട്ട സംഭവങ്ങളുണ്ടാകുന്നുവെന്നത് ശരിയാണ്. എന്നാൽ ഇക്കാര്യത്തിൽ സർക്കാർ കർക്കശമായി ഇടപെട്ട് നടപടിയെടുക്കുന്നുവെന്നതാണ് പ്രധാനം. ഇക്കാര്യത്തിൽ കഴിഞ്ഞ യു.ഡി.എഫ് സർക്കാറിെൻറയോ കേന്ദ്രത്തിലെ ബി.ജെ.പി സർക്കാറിേൻറയോ സമീപനമല്ല എൽ.ഡി.എഫ് സർക്കാറിേൻറത്. അത് വിലയിരുത്തപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
സംഘടന ശക്തിപ്പെടുത്തും
സംസ്ഥാന സമ്മേളന തീരുമാനപ്രകാരം സി.പി.എമ്മിെൻറ സംഘടനാശക്തി വർധിപ്പിക്കാൻ സംസ്ഥാന സമിതിയോഗം തീരുമാനിച്ചു. സംസ്ഥാനകേന്ദ്രം കൂടുതൽ ശക്തിപ്പെടുത്തുന്നതിനാവശ്യമായ നടപടി വേണമെന്ന നിർദേശത്തിെൻറ അടിസ്ഥാനത്തിലാണ് സെക്രേട്ടറിയറ്റ് അംഗങ്ങളുടെ എണ്ണം 16 ആക്കിയത്. അതിന് പുറമെ അഞ്ച് കേന്ദ്രകമ്മിറ്റി അംഗങ്ങളുമുൾപ്പെടെ 21 അംഗ സംസ്ഥാന കേന്ദ്രം പ്രവർത്തിക്കാനാണ് തീരുമാനം. സംഘടനാ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമായി താഴെപ്പറയുന്ന കാര്യങ്ങൾ നടപ്പാക്കും.
ടൂറിസം രംഗത്തെ ഹർത്താലിൽ നിന്നൊഴിവാക്കൽ: സർവകക്ഷിയോഗം വിളിക്കണം -കോടിയേരി
ടൂറിസം രംഗത്തെ ഹർത്താലിൽ നിന്നൊഴിവാക്കുന്ന കാര്യത്തിൽ മുഖ്യമന്ത്രി മുൻകൈയെടുത്ത് സർവകക്ഷിയോഗം വിളിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു. കഴിഞ്ഞ ഇടതുസർക്കാറിെൻറ കാലത്ത് താൻ ടൂറിസം മന്ത്രിയായിരിക്കെ ഇതിനൊരു നീക്കം നടത്തിയെങ്കിലും പൊതുയോജിപ്പില്ലാത്തതിനാൽ നടന്നില്ല. പുതിയ ഭക്ഷ്യഭദ്രതാനിയമം കാരണം സംസ്ഥാനത്ത് ആളോഹരി റേഷൻ വിതരണം പ്രതിസന്ധിയിലായത് വിലക്കയറ്റത്തിന് ഇടയാക്കുന്നു. ഇത് പരിഹരിക്കാൻ കൂടുതൽ ഭക്ഷ്യവിഹിതത്തിനായി കേന്ദ്രത്തിൽ സമ്മർദം ചെലുത്താൻ സർക്കാർ സർവകക്ഷിയോഗം വിളിക്കണമെന്നും എല്ലാ കക്ഷികളും യോജിച്ചുള്ള സമ്മർദം ചെലുത്തണമെന്നും കോടിയേരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.