തിരുവനന്തപുരം: മറൈൻഡ്രൈവിലെ സദാചാര ഗുണ്ടായിസത്തിൽ പൊലീസിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊലീസും ശിവസേനയും ഒരുമിച്ച് നടത്തിയ ഓപ്പറേഷനാണ് കൊച്ചിയിൽ കണ്ടതെന്ന് ഫേസ്ബുക് പോസ്റ്റിലൂടെ ചെന്നിത്തല പറഞ്ഞു.
കുട്ടികൾ ഒരുമിച്ച് ഇരിക്കുന്നത് മൊബൈൽ കാമറകളിൽ പകർത്തിയശേഷം അവരെ തല്ലിയോടിക്കുകയായിരുന്നു. ഈ ദൃശ്യങ്ങളാണ് ശിവസേനക്കാരും പൊലീസുകാരും ഒരുമിച്ച് കാണുന്നത്. ശിവസേനയും െപാലീസ് സേനയും തമ്മിലുള്ള ആത്മബന്ധം ഈ ഫോട്ടോ പറഞ്ഞുതരുന്നു. ലാഘവത്തോടെ തള്ളിക്കളയേണ്ട കാര്യമല്ല ഇതെന്നും െചന്നിത്തല കൂട്ടിച്ചേർത്തു.
ഫേസ്ബുക് പോസ്റ്റിെൻറ പൂർണരൂപം
കൊച്ചി മറൈൻ ഡ്രൈവിൽ ആൺകുട്ടികളെയും പെൺകുട്ടികളെയും തല്ലിയോടിച്ചവർക്ക് പിന്നിൽ ആരാണ് എന്ന് പകൽ പോലെ വ്യക്തം. പൊലീസും ശിവസേനയും ഒരുമിച്ചു നടത്തിയ ഓപ്പറേഷൻ ആണ് കൊച്ചിയിൽ കണ്ടത്. കുട്ടികൾ ഒരുമിച്ച് ഇരിക്കുന്നത് മൊബൈൽ ക്യാമറകളിൽ പകർത്തിയതിന് ശേഷം അവരെ തല്ലിയോടിക്കുകയായിരുന്നു.
ഈ ദൃശ്യങ്ങൾ ആണ് ശിവസേനക്കാരും പോലീസുകാരും ഒരുമിച്ച് കാണുന്നത്. ശിവസേനയും പോലീസ് സേനയും തമ്മിലുള്ള ആത്മബന്ധം ഈ ഫോട്ടോ പറഞ്ഞുതരുന്നു.ലാഘവത്തോടെ തള്ളിക്കളയേണ്ട കാര്യം അല്ല.
കടൽക്കരയിൽ കാറ്റ്കൊള്ളാൻ വന്ന രണ്ടുപേരെ അഴീക്കലിൽ സദാചാര പോലീസ് പിടികൂടി ദൃശ്യങ്ങൾ വാട്സ്ആപ്പിൽ പ്രചരിപ്പിച്ചത് നാം നേരത്തെ കണ്ടതാണ്. ദൃശ്യങ്ങൾ വ്യാപകമായതോടെ അനീഷ് എന്ന ചെറുപ്പക്കാരൻ ആത്മഹത്യ ചെയ്തു.
കൊച്ചിയിൽ ശിവസേനക്കാരെ മാത്രമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അക്രമം നടത്തിയ ശിവസേനക്കാരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുക്കണം. ഈ ദൃശ്യങ്ങൾ കമ്പൂട്ടറിലേക്കോ ലാപ്ടോപ്പിലേക്കോ പകർത്തിയിട്ടുണ്ടെങ്കിൽ അവയും പിടിച്ചെടുക്കണം. ഇനി ഇവിടെ ഒരു അനീഷ് ആവർത്തിക്കാൻ പാടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.