തിരുവനന്തപുരം: ബ്രൂവറികൾക്ക് രഹസ്യമായി അനുമതി നൽകിയതുമായി ബന്ധപ്പെട്ട് പുതിയ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പവര്‍ ഇന്‍ഫ്രാടെക്കിന് എറണാകുളം കിൻഫ്രയിൽ ബ്രൂവറി തുടങ്ങാൻ സ്ഥലം അനുവദിക്കാമെന്ന് കാണിച്ച് കത്ത് നൽകിയത് കിൻഫ്ര ജനറൽ മാനേജർ (പ്രൊജക്ട്) ആണ്. കിന്‍ഫ്രയില്‍ ഭൂമി ലഭിക്കുന്നതിനുള്ള നടപടി ക്രമങ്ങളെല്ലാം പാലിക്കാതെയാണ് ഈ കത്ത് നല്‍കിയതെന്ന് ആക്ഷേപമുണ്ട്. സി.പി. എമ്മിെൻറ ഉന്നത നേതാവിെൻറ മകനാണ് ഈ ജനറല്‍ മാനേജര്‍. സി.പി.എമ്മിെൻറ ഉന്നതതല ഗൂഡാലോനയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
2017 മാര്‍ച്ച് 27 നാണ് കിന്‍ഫ്രയില്‍ ഭൂമിക്കായി പവര്‍ ഇന്‍ഫ്രാടെക് അപേക്ഷ നൽകുന്നത്. 48 മണിക്കൂറിനുളളില്‍ തന്നെ അപേക്ഷ അനുവദിക്കാമെന്ന് പറഞ്ഞ് ജനറല്‍ മാനേജര്‍ കത്ത് നല്‍കുകയായിരുന്നു. ഭൂമി അനുവദിക്കണമെങ്കില്‍ ജില്ലാ തല വ്യവസായ സമിതി ചര്‍ച്ച ചെയ്യണം. ഇക്കാര്യത്തില്‍ അതുണ്ടായില്ല. തുടര്‍ന്ന് ഏപ്രില്‍ നാലിന് ഈ കത്തിെൻറ ബലത്തിലാണ് എക്സൈസ് കമ്മീഷണര്‍ക്ക് ശ്രീചക്ര ഡിസ്റ്റലറിക്കായി അപേക്ഷ നല്‍കിയത് എന്നും ചെന്നിത്തല ആരോപിച്ചു.
ഡിസ്റ്റലറി അനുവദിക്കേണ്ടെന്ന 1999-ലെ ഉത്തരവ് ഹൈകോടതിയും അംഗീകരിച്ചതാണ്. ഡിസ്റ്റലറി തുടങ്ങാന്‍ സര്‍ക്കാര്‍ അനുമതി കൊടുത്ത ശ്രീചക്ര എന്ന കമ്പനി 1998-ലും അപേക്ഷ നല്‍കിയുരുന്നു. 1999-ല്‍ നിരസിക്കപ്പെട്ട 110 അപേക്ഷകളില്‍ ഈ കമ്പനിയുമുണ്ടായിരുന്നു. അന്ന് അവര്‍ ഹൈകോടതയില്‍ പോയെങ്കിലും അനുമതി കിട്ടിയില്ല. ആ കമ്പനിക്ക് ഇപ്പോള്‍ എങ്ങനെ അനുമതി നല്‍കിയെന്ന് സര്‍ക്കാര്‍ ഉത്തരം പറയണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ഇതിെൻറ പിന്നില്‍ നടന്ന ഗൂഢാലോചനയെപ്പറ്റി സമഗ്ര അന്വേഷണം വേണം. സര്‍ക്കാറിനോട് അന്വേഷണം ആവശ്യപ്പെട്ടിട്ട് തയ്യാറാകുന്നില്ല. അതുകൊണ്ട് ഗവര്‍ണറെ സന്ദര്‍ശിച്ചെന്നും അദ്ദേഹത്തിെൻറ അനുമതി നേടിയെടുത്ത് നിയമനടപടികളിലേക്ക് കടക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.