പ്രതിപക്ഷത്തിന്‍റെ വിശ്വാസ്യതയെ മുഖ്യമന്ത്രി ചോദ്യം ചെയ്തു -ചെന്നിത്തല

തിരുവനന്തപുരം: ശിവസേന പ്രവർത്തകരെ പ്രതിപക്ഷം വാടകക്കെടുത്തതാണോ എന്ന വിവാദ പരാമർശം മുഖ്യമന്ത്രി പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പരാമർശം പ്രതിപക്ഷത്തിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ്. മുഖ്യമന്ത്രിക്ക് നേരെ പ്രതിപക്ഷ അംഗങ്ങളിൽ നിന്ന് ഒരിക്കലും ആക്രോശം ഉണ്ടായിട്ടില്ല. മുഖ്യമന്ത്രി നിയമസഭയുടെ നടുത്തളത്തിൽ ഇറങ്ങിയത് ശരിയായില്ലെന്നും ചെന്നിത്തല വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

അതിനിടെ, തനിക്ക് നേരെ പ്രതിപക്ഷ അംഗങ്ങളിലൊരാൾ ആക്രോശം നടത്തിയെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ഒരു മുഖ്യമന്ത്രിക്കു നേരെ ആദ്യമായിട്ടാണ് ഇത്തരത്തിലൊരു അതിക്രമം. സഭ നിർത്തിവെച്ചതിനു ശേഷമാണ് താൻ സഭയുടെ നടുത്തളത്തിലിറങ്ങിയത്. ആരാണ് ആക്രോശം നടത്തിയതെന്നാണ് അന്വേഷിച്ചതെന്നും പിണറായി പറഞ്ഞു.

കൊച്ചി മറൈൻ ഡ്രൈവിൽ യുവതീയുവാക്കളെ ആക്രമിച്ച ശിവസേന പ്രവർത്തകരെ പ്രതിപക്ഷം വാടകക്കെടുത്തതാണോ എന്ന്​ സംശയിക്കണമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ഇത് ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടലിലും സഭ നിർത്തിവെക്കുന്നതിലും കലാശിക്കുകയും ചെയ്തു.

Tags:    
News Summary - chennithala to pinarayi vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.