തിരുവനന്തപുരം: ബി.ജെ.പിയുമായി സമരസപ്പെട്ട ചരിത്രം സി.പി.എമ്മിനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിരവധി തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിയുമായി ചേർന്ന് സി.പി.എം മത്സരിച്ചിട്ടുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.
1977ൽ കൂത്തുപറമ്പിൽ ജനസംഘത്തിന്‍റെ സഹായത്തിൽ പിണറായി വിജയൻ തന്നെ മത്സരിച്ചിരുന്നു. ഉദുമയിൽ ബി.ജെ.പി നേതാവ് കെ.ജി മാരാർക്ക് വേണ്ടി സി.പി.എം വോട്ട് പിടിച്ചു. ഇക്കാര്യം കേരളത്തിലെ ജനങ്ങൾക്ക് അറിയാമെന്ന് നിയമസഭക്ക് പുറത്ത് മാധ്യമങ്ങളെ കണ്ട ചെന്നിത്തല പറഞ്ഞു.
ആർ.എസ്.എസിനും ബി.ജെ.പിക്കും എതിരെ പോരാട്ടം നടത്തുന്ന മുന്നണി യു.ഡി.എഫ് ആണ്. സംഘപരിവാറിന്‍റെയും ശിവസേനയുടെയും കുതന്ത്രങ്ങൾ നേരിടാനുള്ള ശക്തി മുന്നണിക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്പീക്കർ ഒരുപക്ഷം ചേരുന്ന സമീപനമാണ് സഭയിൽ സ്വീകരിച്ചതെന്ന് ചെന്നിത്തല പറഞ്ഞു. മുഴുവൻ സഭാംഗങ്ങളുടെയും താൽപര്യം സ്പീക്കർ സംരക്ഷിക്കണം. അംഗങ്ങൾക്ക് തുല്യനീതി ഉറപ്പു വരുത്തേണ്ടതുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.