കൊല്ലം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനുള്ള പണം റിസര്‍വ് ബാങ്കില്‍നിന്ന് നേടിയെടുക്കുന്നതില്‍ ധനമന്ത്രി തോമസ് ഐസക് വീഴ്ചവരുത്തിയതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. തമിഴ്നാടും ആന്ധ്രയും കര്‍ണാടകവും ഇക്കാര്യത്തില്‍ സ്വീകരിച്ച ജാഗ്രത കേരള സര്‍ക്കാര്‍ കാട്ടിയില്ല. ഉത്തരംമുട്ടുമ്പോള്‍ ധനമന്ത്രി കൊഞ്ഞനംകാട്ടുകയാണ്. ശമ്പളം നല്‍കുന്നതിന് ട്രഷറികള്‍ക്ക് എത്ര പണംവേണ്ടിവരുമെന്ന കണക്കെടുത്തത് നവംബര്‍ 30ന് വൈകീട്ട് മൂന്നിനാണ്. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റിലിക്ക് 24ന് കത്തയച്ചെന്നാണ് ഐസക് പറയുന്നത്.
എന്നാല്‍ തുടര്‍നടപടികള്‍ സംസ്ഥാന ധനവകുപ്പിന്‍െറ ഭാഗത്തുനിന്നുണ്ടായില്ല. മറ്റ് സംസ്ഥാനങ്ങള്‍ വളരെ നേരത്തെ പണം ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചു. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു റിസര്‍വ് ബാങ്ക് ഗവര്‍ണറെ നേരിട്ട് ഫോണില്‍ വിളിച്ച് അവര്‍ക്കുവേണ്ട പണം വിമാനത്തിലത്തെിച്ചു. റിസര്‍വ് ബാങ്ക് 1000 കോടി തരാമെന്നുപറഞ്ഞതായി തോമസ് ഐസക് അവകാശപ്പെടുന്ന യോഗത്തിന്‍െറ മിനിട്സ് പുറത്തുവിടണം. സഹകരണമേഖലയിലെ പ്രതിസന്ധി റിസര്‍വ് ബാങ്ക് ഗവര്‍ണറെ നേരില്‍കണ്ട് ബോധ്യപ്പെടുത്തണമെന്ന പ്രതിപക്ഷത്തിന്‍െറ ആവശ്യം ധനമന്ത്രി ചെവിക്കൊണ്ടില്ല. സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ വ്യക്തിപരമായി ആക്ഷേപിക്കുകയാണ്.
താന്‍ അപ്രസക്തനായതുകൊണ്ടാണ് ഇത്തരം കാര്യങ്ങള്‍ പറയുന്നതെന്നാണ് തോമസ് ഐസക് ആക്ഷേപിച്ചത്. ധനകാര്യ ഉപദേഷ്ടാവായി ഗീതാ ഗോപിനാഥിനെ മുഖ്യമന്ത്രി നിയമിച്ചപ്പോള്‍ തോമസ് ഐസക്കാണ് അപ്രസക്തനായത്. ഇപ്പോഴത്തെ പ്രതിസന്ധിയിലെ ഒന്നാംപ്രതി മോദിയും രണ്ടാംപ്രതി പിണറായി വിജയനുമാണ്. ബി.ജെ.പിയുടെ ബി ടീമാണ് കോണ്‍ഗ്രസെന്നാണ് ആക്ഷേപിക്കുന്നത്. ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയ ചരിത്രം സി.പി.എമ്മിനാണുള്ളത്.
മുന്‍മന്ത്രി അടൂര്‍ പ്രകാശിന്‍െറ മകന്‍െറ ആഡംബര വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തിന് ആഡംബര വിവാഹത്തിന് താന്‍ എതിരാണെന്ന് അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് എം.പിയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.