യെച്ചൂരിക്കും അമിത് ഷാക്കും ചെന്നിത്തലയുടെ കത്ത്

ന്യൂഡല്‍ഹി: കണ്ണൂരില്‍ തുടരുന്ന കൊലപാതക രാഷ്ട്രീയ മത്സരം അവസാനിപ്പിക്കാന്‍ അണികള്‍ക്ക് അടിയന്തര നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷാക്കും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കും കത്തുനല്‍കി.

അക്രമങ്ങളില്‍ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിക്കും സംസ്ഥാനം ഭരിക്കുന്ന ഇടതുമുന്നണിക്കും ഒരുപോലെ ഉത്തരവാദിത്തമുണ്ട്. വിഷയം പാര്‍ട്ടി നേതൃത്വങ്ങളുടെ നിയന്ത്രണത്തില്‍നിന്ന് കൈവിട്ടുപോകുന്ന അവസ്ഥയാണ്. ഇതു തുടര്‍ന്നാല്‍ ദൈവത്തിന്‍െറ സ്വന്തം നാടെന്ന ഖ്യാതി പിശാചിന്‍െറ സ്വന്തം നാടെന്ന ദുഷ്പ്പേരായി മാറുമെന്ന് ചെന്നിത്തല കത്തില്‍ പറഞ്ഞു.

എല്‍.ഡി.എഫ് അധികാരത്തില്‍ വന്ന ശേഷം മാത്രം കണ്ണൂരില്‍ എട്ടു രാഷ്ട്രീയ കൊലപാതകങ്ങളാണ് നടന്നത്. നാലുമാസത്തിനുള്ളില്‍ 500ലേറെ രാഷ്ട്രീയ സംഘട്ടനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പട്ടത്. ബി.ജെ.പി-സി.പി.എം നേതാക്കളുടെ അറിവോടെയാണ് രാഷ്ട്രീയ കൊലപാതകങ്ങള്‍ നടക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. കുറ്റകൃത്യങ്ങള്‍ നേരിടുന്നതില്‍ പൊലീസും പരാജയപ്പെട്ടതായും ചെന്നിത്തല ചൂണ്ടിക്കാട്ടി.

Tags:    
News Summary - chennithala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.