ചേർത്തല: വിശപ്പുരഹിത ചേർത്തല മൂന്നുവർഷം പിന്നിട്ടു. സാന്ത്വനം പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റിയുടെ വിശപ്പുരഹിത ചേർത്തല പദ്ധതി വിജയകരമായ നാലാം വർഷത്തിലേക്ക്. മൂന്നുവർഷം തികക്കുന്ന 10ന് വിജയദിനം ആചരിക്കും. സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും. ചേർത്തല നഗരസഭയിലെയും തൈക്കാട്ടുശ്ശേരി ബ്ലോക്ക് പരിധിയിലെ അഞ്ച് പഞ്ചായത്തിലെയും 300 പേർക്ക് നിത്യേന ഉച്ചഭക്ഷണം സൗജന്യമായി വീട്ടിലെത്തിക്കുന്നതാണ് പദ്ധതി.
സുമനസ്സുകളുടെയും സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പ്രതിദിന സ്പോൺസർഷിപ്പിലൂടെയാണ് പദ്ധതി നിർവഹണം. ഭക്ഷണം തയാറാക്കാൻ വിഭവങ്ങൾ സാന്ത്വനം ഘടകങ്ങളും അനുഭാവ സംഘടനകളും സമാഹരിക്കുന്നു. ചേർത്തല നഗരത്തിലെ സാന്ത്വനം ആസ്ഥാനത്തെ അടുക്കളയിൽ തയാറാക്കുന്ന ഭക്ഷണം പ്രത്യേക വാഹനത്തിൽ മേഖലകേന്ദ്രങ്ങളിൽ എത്തിച്ചാണ് സന്നദ്ധപ്രവർത്തകർ മുഖേന വീടുകളിൽ എത്തിക്കുക. സംസ്ഥാനത്ത് മാതൃകയായ പദ്ധതി വിജയകരമായി തുടരാൻ സഹകരിക്കണമെന്ന് സൊസൈറ്റി പ്രസിഡൻറ് കെ. രാജപ്പൻ നായരും സെക്രട്ടറി പി.എം. പ്രവീണും അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.