ശ്രീലേഷ് അതിജീവിക്കും, സുമനസ്സുകൾ കനിഞ്ഞാൽ

ചെറുതുരുത്തി: ഇരുവൃക്കകളും തകരാറിലായ ശ്രീലേഷി​െൻറ (25) തുടര്‍ചികിത്സക്ക് സുമനസ്സുകള്‍ കനിയണം. തൃശൂര്‍ ജില്ലയില്‍ പാഞ്ഞാള്‍ പഞ്ചായത്തില്‍ കിള്ളിമംഗലം മഠത്തിലാത്തുവളപ്പില്‍ പരേതനായ ബാല‍​െൻറയും ശ്രീജയുടെയും മകനാണ് ശ്രീലേഷ്.

ഇരുവൃക്കകളും തകരാറിലായതോടെ നിവില്‍ ഡയാലിസിസ് നടത്തിവരുകയാണ്. ചെറുപ്പത്തില്‍തന്നെ അച്ഛന്‍ മരിച്ചു. അമ്മ ശ്രീജയും സഹോദരന്‍ ലെജീഷുമടങ്ങുന്നതാണ് കുടുംബം.  

കോട്ടയം ആര്‍.ഐ.ടിയില്‍നിന്നാണ് ശ്രീലേഷ് എം.സി.എ പഠനം പൂര്‍ത്തീകരിച്ചത്. സഹോദരന്‍ ലെജീഷ് വെല്‍ഡിങ് തൊഴിലാളിയാണ്. അടിയന്തരമായി വൃക്കമാറ്റിവെക്കണമെന്നാണ് എറണാകുളം മെഡിക്കല്‍ ട്രസ്​റ്റ്​ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നിർദേശിച്ചത്.

വലിയൊരു തുക ചെലവ് വരുമെന്ന് അറിയിച്ചതോടെ നിര്‍ധനരായ ഈ കുടുംബം എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്. ജനപ്രതിനിധികളും പ്രദേശവാസികളും ചേര്‍ന്ന് ശ്രീലേഷ് ചികിത്സാസഹായ സമിതി രൂപവത്കരിച്ചിട്ടുണ്ട്. 

പഞ്ചായത്തംഗം കമലം (ചെയര്‍.), കെ. മധുസൂദനന്‍, കെ.സി. ശിവദാസന്‍ (വൈസ് ചെയര്‍), അമ്മ ശ്രീജ (കണ്‍.), കെ.വി. പ്രകാശന്‍, രാഹുല്‍ സൂര്യന്‍ (ജോ. കണ്‍.) എന്നിവരുടെ നേതൃത്വത്തില്‍ ചികിത്സാസഹായസമിതി രൂപവത്കരിച്ചിട്ടുണ്ട്.

സുമനസ്സുകളുടെ സഹായങ്ങള്‍ ഫെഡറല്‍ ബാങ്ക് ചേലക്കര ശാഖയിലെ A/C No: 16010100104554 (IFSC-FDRL0001601) എന്ന വിലാസത്തില്‍ അയക്കാം. ഫോണ്‍: 7025299209. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.