തൃശൂർ: കിലോവിന് 20 ൽ താഴെവരെ എത്തിയ കോഴിവില കയറുന്നു. കഴിഞ്ഞ ദിവസം 49 രൂപയായിരുന്നു വില. തിങ്കളാഴ്ച 77 രൂപയിലെത്തി. പക്ഷിപ്പനി പശ്ചാത്തലത്തിൽ വില ഇടിഞ്ഞതിന് പിന്നാലെയാണ് തിരിച്ചുവരവ്.
കേരളത്തിൽ കോഴി ഉൽപാദനം നിർത്തിയതോടെ സ്റ്റോക്ക് കുറഞ്ഞതാണ് വില കയറാൻ കാരണം. നിലവിൽ കോയമ്പത്തൂരിനടുത്ത് പല്ലടത്തുനിന്നാണ് കോഴികൾ എത്തുന്നത്.
നേരത്തെ ഉത്തരേന്ത്യയിൽനിന്നുൾപ്പെടെ വന്നിരുന്നു. അതിനിടെ, കോഴി കഴിക്കുന്നത് കോവിഡ് ബാധക്ക് കാരണമാവുമെന്ന പ്രചാരണം ദേശീയതലത്തിൽതന്നെ ഉണ്ടായതിനാൽ ഉപയോക്താക്കൾ കുറഞ്ഞു. ഉൽപാദിപ്പിക്കുന്നവയുടെ 20 ശതമാനം പോലും വിൽക്കുന്നില്ല. ഈസ്റ്റർ അടക്കം ആഘോഷങ്ങളിലാണ് പ്രതീക്ഷ. എന്നാൽ, കോവിഡ് പശ്ചാത്തലത്തിൽ ആശങ്കയുമുണ്ട്.
കോഴിമുട്ടക്കും വില വർധിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം വരെ ഒരു മുട്ടക്ക് രണ്ടു രൂപയായിരുന്നത് തിങ്കളാഴ്ച 80 പൈസ കൂടി. ചെറുകിട വ്യാപാരികൾക്ക് 2.20ന് ലഭിക്കുന്ന മുട്ടയാണ് 60 പൈസ കൂട്ടി 2.80ന് വിൽക്കുന്നത്. നേരത്തെ 1.60ന് ലഭിച്ചത് രണ്ടു രൂപക്കാണ് വിറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.