?????? ???

പശുവി​െൻറ കയറില്‍ കുരുങ്ങി ഒന്നര വയസ്സുകാരിക്ക്​ ദാരുണാന്ത്യം

പാറശ്ശാല: പശുവി​​െൻറ കയറില്‍ കുരുങ്ങി പരിക്കേറ്റ ഒന്നര വയസ്സുകാരി മരിച്ചു. ചെങ്കവിള അയിര വെളിയംകോട്ടുകോണം മേക്കേത്തട്ട് വീട്ടില്‍ രാജേഷ്​ -ഷൈനി (മഞ്ജു) ദമ്പതികളുടെ മകള്‍ സൈറയാണ്​ മരിച്ചത്. ഞായറാഴ്​ച രാവിലെ 9.30നായിരുന് നു സംഭവം. വീട്ടിനു സമീപത്തെ ബന്ധുവീട്ടിലെ പശുവി​​െൻറ കയറില്‍ കുരുങ്ങിയായിരുന്നു അപകടം.

പശുക്കുട്ടിയുടെ അടുത്തേക്ക്​ ഓടിയെത്തിയ സൈറയുടെ ദേഹത്ത് തള്ള പശുവി​​െൻറ കയര്‍ കുരുങ്ങി തെറിച്ചുവീണ് തലക്ക്​ ഗുരുതര പരിക്കേറ്റു. പാറശ്ശാല താലൂക്ക്​ ആശുപത്രിയിലും അവിടെ നിന്ന്​ തിരുവനന്തപുരം മെഡിക്കല്‍ കോളജിലും എത്തി​െച്ചങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. തിരുവനന്തപുരം മെഡിക്കല്‍ കോളജ്​ മോര്‍ച്ചറിയില്‍ സുക്ഷിച്ച മൃതദേഹം തിങ്കളാഴ്​ച പോസ്​റ്റ്​മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് കൈമാറും.

Tags:    
News Summary - chid died in parassala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.