കു​രി​ശ്​ എ​ന്തു​പി​ഴ​ച്ചു? പൊ​ട്ടി​ത്തെ​റി​ച്ച്​ മു​ഖ്യ​മ​ന്ത്രി

കോട്ടയം: മൂന്നാർ ൈകയേറ്റം ഒഴിപ്പിക്കലിെൻറ ഭാഗമായി സൂര്യനെല്ലി പാപ്പാത്തിച്ചോലയിലെ കുരിശു പൊളിച്ചുനീക്കിയ ഇടുക്കി ജില്ല ഭരണകൂടത്തിെൻറ നടപടിക്കെതിരെ  പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോട്ടയത്ത് കേരള സ്‌റ്റേറ്റ് ഹെഡ്‌ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (സി.ഐ.ടി.യു) സംസ്ഥാന സമ്മേളനത്തിെൻറ ഭാഗമായ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് മുഖ്യമന്ത്രി പൊട്ടിത്തെറിച്ചത്.

കുരിശ് എന്തു പിഴച്ചു. വലിയൊരു വിഭാഗത്തിെൻറ പ്രതീക്ഷയുടെയും വിശ്വാസത്തിെൻറയും അടയാളമാണ് കുരിശ്. അത് പൊളിച്ചതിലൂടെ സംസ്ഥാന സർക്കാർ കുരിശിനെതിരാണെന്ന പ്രതീതി സൃഷ്ടിച്ചു. അതിൽ കൈവെക്കുേമ്പാൾ സർക്കാറിനോട് ചോദിക്കണമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം നടപടി സ്വീകരിക്കുേമ്പാൾ കൂടുതൽ  ജാഗ്രത വേണമായിരുന്നു. സർക്കാറിനു കുരിശ് വഹിക്കാൻ താൽപര്യമില്ല. ഒഴിപ്പിക്കലിെൻറ ഭാഗമായി 144 പ്രഖ്യാപിച്ച നടപടിയെയും മുഖ്യമന്ത്രി വിമർശിച്ചു. എല്ലാം പരസ്യമായി  പറയുന്നിെല്ലന്നും  ബാക്കി കാര്യങ്ങൾ െവള്ളിയാഴ്ച തിരുവനന്തപുരത്തു നടക്കുന്ന ചര്‍ച്ചയില്‍ പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൈയേറ്റക്കാരെ സര്‍ക്കാര്‍ സംരക്ഷിക്കില്ല.  എന്നാല്‍,  കുടിയേറ്റക്കാരായ സാധാരണക്കാരെ ദ്രോഹിക്കുന്ന ഒരു നിലപാടിനും കൂട്ടുനില്‍ക്കില്ല. ഇത്തരം കാര്യങ്ങള്‍ക്കായി പോകുമ്പോള്‍ ഇവിടെ ഒരു സര്‍ക്കാറുണ്ടെന്നു മനസ്സിലാക്കേെണ്ട, എന്തുകൊണ്ട് അതിനു തയാറായില്ല. ഇടുക്കി കലക്ടറുമായി സംസാരിക്കുമ്പോള്‍ കുരിശു പൊളിച്ചു കഴിഞ്ഞിരുന്നുവെന്നു മനസ്സിലാക്കിയിരുന്നില്ല. അനാവശ്യവികാരം സൃഷ്ടിക്കാനേ ഇത്തരം പ്രവണതകള്‍  ഉപകരിക്കൂ. എല്ലാ ക്രൈസ്തവസഭകളുമായും സര്‍ക്കാര്‍ നല്ല ബന്ധത്തിലാണ്. അവരുമായി സംസാരിച്ചാല്‍ പൊളിച്ചുനീക്കാന്‍ കഴിയുമായിരുന്നുവെങ്കില്‍ അവര്‍ തന്നെ പൊളിച്ചുനീക്കുമായിരുന്നു.തെറ്റായ നടപടിയുണ്ടാല്‍ അതുമായ ബന്ധപ്പെട്ട നടപടിയുണ്ടാകുമെന്നും പിണറായി വിജയൻ പറഞ്ഞു.

ജില്ല ഭരണകൂടത്തെ ശാസിച്ചു
തിരുവനന്തപുരം: മൂന്നാറിൽ ൈകയേറ്റം ഒഴിപ്പിക്കുന്നതിെൻറ ഭാഗമായി കുരിശ് പൊളിച്ചുമാറ്റിയതിൽ മുഖ്യമന്ത്രി പിണറായി വിജയൻ കടുത്തഅതൃപ്തി പ്രകടിപ്പിച്ചു. ജില്ല കലക്ടറെ വിളിച്ച് ശാസിച്ച മുഖ്യമന്ത്രി ൈകയേറ്റം ഒഴിപ്പിക്കൽ ജാഗ്രതയോടെ കൈകാര്യംചെയ്യണമെന്ന് നിർദേശംനൽകി. ആരോട് ചോദിച്ചിട്ടാണ് ഇൗ നടപടി കൈക്കൊണ്ടതെന്നും മുഖ്യമന്ത്രി ചോദിച്ചു. മുഖ്യമന്ത്രിയുടെ വിമർശനത്തോട് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ പ്രതികരിക്കാൻ തയാറായില്ല.

Tags:    
News Summary - chief mininiter opinion in munnar issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.