നവകേരള ബസിന് നേരെ കരിങ്കൊടി വീശിയാൽ തിരിച്ചു കൈവീശുമെന്ന് മുഖ്യമന്ത്രി

മലപ്പുറം: നവകേരള ബസിനു നേരെ കരിങ്കൊടി വീശിയാല്‍ തിരിച്ച് കൈവീശുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വെറുതേ ബസിന് മുന്നില്‍ ചാടി ജീവന്‍ കളയരുതെന്നാണ് താന്‍ പറഞ്ഞതെന്നും കരിങ്കൊടിക്ക് എതിരല്ലെന്നും അദ്ദേഹം പറഞ്ഞു. രാവിലെ കൊണ്ടോട്ടിയിൽ പരിപാടി സ്ഥലത്തേക്ക് വരുമ്പോഴും രണ്ടു മൂന്നുപേര്‍ കരിങ്കൊടി വീശിയെന്നും അവര്‍ക്ക് നേരെ താന്‍ കൈവീശിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അപകടം പറ്റുമെന്നുള്ളത് കൊണ്ടാണ് ചിലര്‍ മാതൃകാപരമായി കരിങ്കൊടിയുമായി എത്തുന്നവരെ തള്ളി മാറ്റുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നവകേരള യാത്ര ബഹിഷ്കരിക്കണമെന്ന യു.ഡി.എഫിന്‍റെ ആഹ്വാനം ജനങ്ങൾ തള്ളികളഞ്ഞെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. നവകേരള സദസ്സുകളിൽ എത്തുന്ന ജനക്കൂട്ടം ഇതാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിൽ വിവിധയിടങ്ങളിൽ മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരെ യൂത്ത് ലീഗ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ വ്യാപകമായി കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചു. കരിങ്കൊടി കാണിച്ച നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Tags:    
News Summary - Chief Minister against black flag protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.