തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫിസുകൾ നിശ്ചയിച്ചു. സെക്രട്ടേറിയറ്റിന്‍റെ നോർത് ബ്ലോക്കിലെ മൂന്നാം നിലയിലാണ് മുഖ്യമന്ത്രിയുടെ ഓഫിസ്.
കെ.രാജനും, കെ.എൻ ബാലഗോപാലിനും നോർത് ബ്ലോക്കിലെ രണ്ടാം നിലയിലാണ് ഓഫീസ്. ഒന്നാം നിലയിലാണ് കെ.രാധാകൃഷ്ണന്‍റെയും, റോഷി അഗസ്റ്റിന്‍റെയും ഓഫീസ്.
മെയ്ൻ േബ്ലാക്കിലാണ് എ.കെ ശശീന്ദ്രന്‍റെ ഓഫീസ്, നോർത് സ്റ്റാന്‍വിച്ച് േബ്ലാക്കിലാണ് കെ.കൃഷ്ണൻകുട്ടി, വി. അബ്ദുറഹ്മാൻ,പി. രാജീവ് എന്നിവരുടെ ഓഫീസ്. അനക്സ് 1 ലാണ് എം.വി ഗോവിന്ദൻമാസ്റ്ററുടെയും സജി ചെറിയാന്‍റെയും അഹമ്മദ് ദേവർകോവിലിന്‍റെയും ഓഫീസ്.
പി.എ മുഹമ്മദ് റിയാസ്, പി.പ്രസാദ്, വി.ശിവൻകുട്ടി, ആർ.ബിന്ദു, ചിഞ്ചുറാണി,വീണ ജോർജ് എന്നിവരുടെ ഓഫീസ് ക്രമീകരിച്ചിരിക്കുന്നത് അനകസ് 2 ലാണ്.സൗത് േബ്ലാക്കിൽ ആന്‍റണി രാജുവിന്‍റെയും, ജി.ആർ അനിലിന്‍റെയും ഓഫീസ്, സൗത് സാന്റ്വിച്ച് േബ്ലാക്കിലാണ് വി.അബ്ദുറഹ്മാന്റെ ഓഫീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.