ചേര്‍ത്തല: അന്ധവിശ്വാസത്തിനെതിരെ ഉടന്‍ നിയമനിര്‍മാണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള കയര്‍ വര്‍ക്കേഴ്‌സ് സെന്റര്‍ (സി.ഐ.ടി.യു) സംസ്ഥാന സമ്മേളനം ചേര്‍ത്തലയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നാടിന്‍റെ പരിതാപകരമായ അവസ്ഥക്ക് മാറ്റമുണ്ടാകുന്നത് സംഘടനകളുടെ സാമൂഹിക ഇടപെടലിലൂടെയാണ്. അനാചാരങ്ങൾ, അന്ധവിശ്വാസങ്ങൾ എന്നിവക്കെതിരെ നവോത്ഥാന നായകർ ഇടപ്പെട്ടു. മതവിശ്വാസിയാകുന്നത് അന്ധവിശ്വാസമല്ല. ഇതിന്‍റെ പേരില്‍ നാടിനും സമൂഹത്തിനും ചേരാത്ത രീതിയില്‍ നടത്തുന്ന അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയുമാണ് എതിര്‍ക്കുന്നത്.
അനാചാരങ്ങളെ എതിർക്കുമ്പോൾ അത് മത വിശ്വാസത്തിനെതിരാകുമോ എന്ന് ചിലർ ചിന്തിക്കുന്നു. സർക്കാർ ഇടപെടൽ മാത്രമല്ല ജനങ്ങളുടെ ജാഗ്രതയും വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കയര്‍ സെന്റര്‍ സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ അധ്യക്ഷത വഹിച്ചു. മന്ത്രി പി. രാജീവ്, ആര്‍. നാസര്‍, സി. ബി. ചന്ദ്രബാബു, എ.എം. ആരിഫ് എം.പി, എം.എല്‍.എ മാരായ എച്ച്. സലാം, പി.പി. ചിത്തരഞ്ചന്‍, ദലീമ ജോജോ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.