മുഖ്യമന്ത്രി പിണറായി വിജയൻ ചെറുപ്പംമുതലേ ആക്രമണങ്ങളുടെ ആൾ -ഗവർണർ

മുഖ്യമന്ത്രി പിണറായി വിജയൻ ചെറുപ്പം മുതലേ രാഷ്ട്രീയ ആക്രമണങ്ങളു​ടെ ആളാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഗവർണറുടെ പരാമർശം. 'അറസ്റ്റ് ചെയ്ത കൊലക്കേസ് പ്രതിയായ സഖാവിനെ പൊലീസ് സ്റ്റേഷനിൽ നിന്ന് ഇറക്കിക്കൊണ്ടു പോകാൻ പിണറായി ചെന്നിട്ടുള്ള കാര്യവും മനസിലായി. അതേക്കുറിച്ച് കൂടുതൽ വിശദമാക്കുന്നില്ല. സ്റ്റേഷനിലെ ജനറൽ രജിസ്റ്ററിൽ അതെല്ലാം ഉണ്ട്. പരിശോധിച്ചാൽ മനസ്സിലാകും' –അഭിമുഖത്തിൽ ഗവർണർ പറഞ്ഞു.

താൻ ആരാണെന്ന് എനിക്ക് അറിയില്ലെന്നു മുഖ്യമന്ത്രി ഭീഷണി സ്വരത്തിൽ പറഞ്ഞു. അദ്ദേഹം മുഖ്യമന്ത്രിയാണെന്ന് എനിക്കറിയാം. അതിനപ്പുറം അറിയാനുണ്ടെന്ന് അദ്ദേഹം പറഞ്ഞതനുസരിച്ച് ഞാൻ ചില ഗവേഷണമൊക്കെ നടത്തി. പലരോടും ചോദിച്ചറിഞ്ഞു. അപ്പോഴാണ് ചെറുപ്പം മുതൽ രാഷ്ട്രീയ ആക്രമണത്തിന്റെ ആളായിരുന്നെന്ന് മനസിലായതെന്നും ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി.

അഡ്വക്കറ്റ് ജനറലിന്റെ സഹായത്തോടെ തന്നെ തെറ്റിദ്ധരിപ്പിച്ചാണ് കണ്ണൂർ സർവകലാശാല വി.സിയുടെ പുനർനിയമനം അംഗീകരിപ്പിച്ചത് എന്നും ഗവർണർ ആരോപിച്ചു. സേർച്ച് കമ്മിറ്റി രൂപീകരിച്ച് അപേക്ഷയും ക്ഷണിച്ച ശേഷമാണ് സർക്കാർ സമ്മർദം ചെലുത്തിയത്. അതിനനുസരിച്ച് അഡ്വക്കറ്റ് ജനറലും നിയമോപദേശം നൽകി. അന്ന് അത് അംഗീകരിക്കാതിരുന്നെങ്കിൽ പിന്നീട് കൂടുതൽ പ്രശ്നങ്ങളിലേക്കു പോകുമായിരുന്നു. തന്റെ ബോധ്യം അതല്ലായിരുന്നെന്ന് രേഖകളിലുണ്ട് എന്നും ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി.

Tags:    
News Summary - Chief Minister Pinarayi Vijayan has been attacks since his youth - Governor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.