മുഖ്യമന്ത്രിയും സംഘവും നോര്‍വെയിൽ; ഇന്ന് നോർവെ ഫിഷറീസ് മന്ത്രിയുമായി കൂടിക്കാഴ്ച

ഓസ്ലോ: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ പി. രാജീവും വി. അബ്ദുറഹിമാനും യൂറോപ്യൻ സന്ദർശനത്തിന്റെ ഭാഗമായി നോര്‍വെയിലെത്തി. ഇന്ന് നോർവെ ഫിഷറീസ് മന്ത്രിയുമായും വ്യാപാര സമൂഹവുമായും കൂടിക്കാഴ്ച നടത്തും. . നോർവേയിൽ നിന്ന് യുകെ, ഫിൻലൻഡ് എന്നീ രാജ്യങ്ങളിലേക്കാണ് സംഘം പോവുക. വിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം തുടങ്ങിയ മേഖലകളിലെ മാതൃകകൾ പഠിക്കുകയും യൂറോപ്യൻ രാജ്യങ്ങളുമായി സഹകരണം ശക്തിപ്പെടുത്തുകയുമാണ് സന്ദർശന ലക്ഷ്യം.

ഇന്നലെ വൈകിട്ടോടെയാണ് മുഖ്യമന്ത്രിയും സംഘവും നോർവെയിലെത്തിയത്. ഇന്ത്യൻ സ്ഥാനപതി ഡോ. ബാലഭാസ്കർ മുഖ്യമന്ത്രിയെ സ്വീകരിച്ചു. ഇന്നലെ പുലർച്ചെ 3.55 ന് കൊച്ചിയില്‍ നിന്നാണ് മുഖ്യമന്ത്രിയും സംഘവും യാത്ര തിരിച്ചത്.

നേരത്തെ നിശ്ചയിച്ചതനുസരിച്ച് ഈ മാസം 12 വരെയാണ് മുഖ്യമന്ത്രിയുടെ വിദേശ സന്ദർശനം. രണ്ട് ദിവസം മുൻപ് യാത്ര പുറപ്പെടാനായിരുന്നു നിശ്ചയിച്ചതെങ്കിലും സി പി എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തെ തുട‍ര്‍ന്ന് യാത്ര നീട്ടുകയായിരുന്നു.

Tags:    
News Summary - Chief minister pinarayi vijayans european visit begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.