'ഒരിക്കൽ പിടിവീഴും, പിന്നെ ആ കസേരയിൽ കാണില്ല'; സർക്കാർ ജീവനക്കാരുടെ ധാർഷ്​ട്യത്തിനെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: ജനങ്ങൾ ചില ആവശ്യങ്ങൾക്ക്​ സമീപിക്കു​േമ്പാൾ അത്ര ആരോഗ്യകരമായ സമീപനം ചില സർക്കാർ ഉദ്യോഗസ്​ഥരിൽനിന്ന്​ ഉണ്ടാവുന്നില്ലെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. എന്‍റെ മുന്നിൽ കിട്ടിപ്പോയി എന്ന മട്ടിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്​ ചിലരെന്നും കേരള മുനിസിപ്പൽ കോർപ്പറേഷൻ സ്റ്റാഫ്​ യൂനിയൻ സംസ്​ഥാന സമ്മേളനം ഉദ്​ഘാടനം ചെയ്​ത്​ മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

'നാടിനെ സേവിക്കാനാണ്​, ആ വരുന്നവരെ വിഷമിപ്പിക്കാനോ പ്രയാസപ്പെടുത്താനോ അല്ല കസേരയിൽ ഇരിക്കുന്നത്​. ആ ഉദ്ദേശ്യത്തോടെ കാര്യം നീക്കിയാൽ ഒരു ഘട്ടത്തിൽ പിടി വീഴും. പിന്നെ ഇരിക്കുന്നത്​ ആ കസേരയിൽ ആവില്ല, താമസം എവിടെയാകുമെന്ന്​ എല്ലാവർക്കും അറിയാം' -മുഖ്യമന്ത്രി മുന്നറിയിപ്പ്​ നൽകി.

പ്രളയസമയത്തടക്കം തദ്ദേശസ്​ഥാപനങ്ങൾ നടത്തിയ പ്രവർത്തനങ്ങളെ പുകഴ്​ത്തിയായിരുന്നു മുഖ്യമന്ത്രി പ്രസംഗം തുടങ്ങിയത്​. തുടർന്നാണ്​​, ഇതിനപവാദമായി ചിലരുണ്ടെന്നും അത്​ വെച്ചുപൊറുപ്പിക്കാനാവില്ലെന്നും അദ്ദേഹം മുന്നറിയിപ്പ്​ നൽകിയത്​. 

Tags:    
News Summary - Chief Minister Pinaryi Vijayan against the arrogance of government employees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.