തിരുവനന്തപുരം: താനൂർ കസ്റ്റഡി മരണം ഒറ്റപ്പെട്ട സംഭവമെന്നും കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കസ്റ്റഡി മരണം സംബന്ധിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിൽ സഭയിൽ മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.
താനൂർ കസ്റ്റഡി മരണത്തിന്‍റെ അന്വേഷണം സി.ബി.ഐക്ക് കൈമാറുന്നതിനുള്ള വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കും. അന്വേഷണത്തിൽ സംസ്ഥാന സർക്കാർ പൂർണമായി സഹകരിക്കും. പൊലീസിന്‍റെ ഭാഗത്ത് നിന്നുണ്ടായത് ഒറ്റപ്പെട്ട സംഭവങ്ങളാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
മലപ്പുറം ജില്ല പൊലീസ് മേധാവിക്കെതിരായ പരാതി പരിശോധിക്കും. ലോക്കപ്പ് ആളുകളെ തല്ലിക്കൊല്ലാനുള്ള ഇടമല്ലെന്നും അതിന് പൊലീസിന് അധികാരമില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
താനൂരിലേത് കസ്റ്റഡി കൊലപാതകമെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിയ എൻ. ഷംസുദ്ദീൻ പറഞ്ഞു. മലപ്പുറം എസ്.പിയുടെ നേതൃത്വത്തിൽ തയാറാക്കിയ തിരക്കഥയാണ്. 4.25ന് മരിച്ചയാളെ 7.03ന് പ്രതിയാക്കി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. താമിർ ജിഫ്രി നേരിട്ടത് ക്രൂര മർദനമാണെന്നും ഷംസുദ്ദീൻ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.