വിമാനയാത്രാനിരക്ക് വർധനയിൽ ഇടപെടാൻ പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം: വിമാനയാത്രാനിരക്ക് വർധന പ്രവാസികൾക്കും ടൂറിസം മേഖലക്കും സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ആഭ്യന്തര സർവിസുകൾക്കും അന്താരാഷ്ട്ര സർവിസുകൾക്കും കോവിഡ് മഹാമാരിക്കാലത്തിന് മുമ്പുള്ളതി​െനക്കാൾ ഉയർന്ന നിരക്കാണ് കമ്പനികൾ ഇൗടാക്കുന്നത്. ഇത് നാട്ടിലേക്ക് മടങ്ങാനിരിക്കുന്ന പ്രവാസികൾക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കും.

കോവിഡ് മഹാമാരിയുണ്ടാക്കിയ ദുരിതക്കയത്തിൽനിന്ന് കരകയറുന്ന സമൂഹത്തിന് നിരക്ക്​വർധന വലിയ തിരിച്ചടിയാണ്. നീണ്ട അടച്ചിടൽ കാരണം പ്രതിസന്ധിയിലായ കേരളത്തിന്‍റെ ടൂറിസം മേഖലയെയും ഇത് ബാധിക്കും. ഈ ആശങ്കകൾ മുൻനിർത്തി വിമാനയാത്രാനിരക്ക്​ വർധന വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Tags:    
News Summary - Chief Minister's letter to Prime Minister to intervene in air fare hike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.