തിരുവനന്തപുരം: ഉമ്മൻ ചാണ്ടി സർക്കാറിെൻറ കാലത്ത് സോളാർ തട്ടിപ്പ് പ്രതി സരിത എസ്. നായരാണ് മുഖ്യമന്ത്രിയുടെ ഓഫിസിനെ പ്രതിക്കൂട്ടിലാക്കിയതെങ്കിൽ സ്വർണക്കടത്തിൽ മുഖ്യപ്രതി സ്ഥാനത്തുള്ള സ്വപ്ന സുരേഷ് പിണറായി വിജയെൻറ ഓഫിസിനെയും സംശയനിഴലിലാക്കുകയാണ്. സ്വർണക്കടത്ത് പിടികൂടിയപ്പോൾ മുഖ്യമന്ത്രിയുടെ ഓഫിസിെൻറ ഇടപെടലുണ്ടായെന്ന ആരോപണം സ്വപ്നക്ക് ഉന്നത രാഷ്ട്രീയ-ഉദ്യോഗസ്ഥ പിന്തുണ ലഭിച്ചിരുന്നെന്നു വ്യക്തമാക്കുന്നതാണ്.
മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി കൂടിയായിരുന്ന െഎ.ടി സെക്രട്ടറി എം. ശിവശങ്കറിന് സ്വപ്നയുമായി അടുത്ത ബന്ധമുണ്ടായിരുന്നതായി വ്യക്തമായിക്കഴിഞ്ഞു. ഐ.ടി സെക്രട്ടറിക്കു പുറമെ, മുഖ്യമന്ത്രിയുടെ ഓഫിസിലെ മറ്റൊരു പ്രമുഖനും സ്വപ്നയുമായി അടുത്ത ബന്ധമുള്ളതായി പറയുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഓഫിസിെൻറ അറിവില്ലാതെ അദ്ദേഹം കൈകാര്യം ചെയ്യുന്ന വകുപ്പിൽ സ്വപ്നക്ക് ജോലി കിട്ടാൻ സാധ്യത വളരെ കുറവാണ്. സംസ്ഥാനത്തെ ഐ.ടി രംഗവുമായി ബന്ധപ്പെട്ട ചർച്ചകളിൽ ആറുമാസ കരാർ നിയമനത്തിലുള്ള സ്വപ്നയാണ് പങ്കെടുത്തതെന്നത് അവരുടെ സ്വാധീനം വ്യക്തമാക്കുന്നു.
ഉമ്മൻ ചാണ്ടിയുടെ കാലത്ത് സരിത എസ്. നായർ മുഖ്യമന്ത്രിയുടെ ഓഫിസിലെ നിത്യ സന്ദർശകയായിരുന്നെന്നും അവിടത്തെ പല ജിവനക്കാരുമായി അടുത്ത ബന്ധമാണ് പുലർത്തിയിരുന്നതെന്നും വ്യക്തമായിരുന്നു. അതേ സാഹചര്യമാണ് സ്വപ്നയിലൂടെ എൽ.ഡി.എഫ്. സർക്കാറിനു മുന്നിലും ഉള്ളത്.
സ്വപ്നയുടെ മുഖ്യമന്ത്രി ഓഫിസ് സന്ദർശനം സംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവന്നാൽ സർക്കാർ വീണ്ടും പ്രതിരോധത്തിലാകാനാണ് സാധ്യത.
സി.സി.ടി. വി ദൃശ്യങ്ങൾ പുറത്ത് വിടണമെന്ന ആവശ്യം ഉയർന്നു കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.