എൻ.പ്രശാന്തിന് ചീഫ് സെക്രട്ടറിയുടെ കുറ്റാരോപണ മെമ്മോ; സസ്പെൻഷന് ശേഷം മാധ്യമങ്ങളെ കണ്ടത് ചട്ട ലംഘനം

തിരുവനന്തപുരം: സസ്പെൻഡ് ചെയ്യപ്പെട്ട കൃഷി വകുപ്പ് മുൻ സ്പെഷൽ സെക്രട്ടറി എൻ.പ്രശാന്തിന് ചീഫ് സെക്രട്ടറിയുടെ കുറ്റാരോപണ മെമ്മോ. സസ്പെൻഷനുള്ള കാരണങ്ങളാണ് മെമ്മോയിലുളളത്. അഡി.ചീഫ് സെക്രട്ടറി എ. ജയതിലകിനെ വിമർശിച്ചതിനാണ് സസ്പെൻഷൻ ലഭിച്ചത്. 30 ദിവസത്തിനകം മെമ്മോക്ക് വിശദീകരണം നൽകണമെന്നാണ് നിർദേശം.

ഇന്നലെ വൈകിട്ടാണ് ചീഫ് സെക്രട്ടറി കുറ്റാരോപണ മെമ്മോ നൽകിയത്. അഡി.ചീഫ് സെക്രട്ടറിക്കെതിരെ വിമർശനം നടത്തിയത് സർവീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് മെമ്മോയിൽ പറയുന്നു. സസ്പെൻഷന് ശേഷവും മാധ്യമങ്ങളിൽ അഭിമുഖം നൽകി. ഇതും സർവീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് മെമ്മോയിൽ ചൂണ്ടിക്കാട്ടുന്നു. നവംബർ 11നാണ് എൻ. പ്രശാന്തിനെ സസ്പെൻഡ് ചെയ്തത്. ധന അഡീഷനൽ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലകിനെ സമൂഹമാധ്യമത്തിൽ വിമർശിച്ചതിനെ തുടർന്നായിരുന്നു നടപടി. കടുത്ത നടപടി ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ സർക്കാരിനു റിപ്പോർട്ട് നൽകിയിരുന്നു.

മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനെ അപമാനിക്കുക വഴി പ്രശാന്ത് ഭരണയന്ത്രത്തിന്റെ പ്രതിഛായ തകർക്കാൻ ശ്രമിച്ചെന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു. ‘ഉന്നതി’ സി.ഇ.ഒ ആയിരിക്കെ താൻ ഫയൽ മുക്കിയെന്ന ആരോപണത്തിനു പിന്നിൽ ജയതിലകാണെന്ന് ആരോപിച്ചാണ് പ്രശാന്ത് സമൂഹിക മാധ്യമത്തിൽ നടത്തിയ വിമർ‌ശനമാണ് സസ്പെൻഷനുകാരണമായത്. സസ്പെൻഷനെതിരെ നിയമ നടപടി സ്വീകരിക്കാനാണ് പ്രശാന്തിന്റെ തീരുമാനം.

2008ൽ ​കോ​ഴി​ക്കോ​ട്​ ക​ല​ക്ട​റാ​യി​രു​ന്ന ജ​യ​തി​ല​കി​നൊ​പ്പം പ്ര​ബേ​ഷ​ൻ അ​സി. ക​ല​ക്ട​റാ​യി​രു​ന്നു എ​ൻ. പ്ര​ശാ​ന്ത്. ജയതിലകിനെതിരെ തുടർച്ചയായ മൂ​ന്നു ദി​വ​സമാണ് രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി പ്രശാന്ത് ഫേ​സ്​​ബു​ക്കി​ൽ കു​റി​പ്പി​ട്ടത്. ജൂ​നി​യ​ർ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ക​രി​യ​റും ജീ​വി​ത​വും ജ​യ​തി​ല​ക്​ ന​ശി​പ്പി​ച്ചെ​ന്നാ​യിരുന്നു പ്രശാന്തിന്റെ ആരോപണം. സ്​​പൈ​സ​സ്​ ബോ​ർ​ഡ്​ ചെ​യ​ർ​മാ​നാ​യി​രു​ന്ന ജ​യ​തി​ല​കി​നെ​തി​രെ എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന സി.​ബി.​ഐ അ​ഴി​മ​തി​വി​രു​ദ്ധ ബ്യൂ​റോ ശി​പാ​ർ​​ശ സം​ബ​ന്ധി​ച്ച പ​ത്ര​വാ​ർ​ത്ത സ​ഹി​ത​വും​ പ്ര​ശാ​ന്ത് വിമർശനം തുടർന്നു. ഈ സാഹചര്യത്തിലാണ് പ്രശാന്തിനെ സസ്​പെന്റ് ചെയ്തത്. 

Tags:    
News Summary - Chief Secretary's charge memo to N. Prashanth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.