തിരുവനന്തപുരം: അച്ഛനമ്മമാരിൽ നിന്ന് സ്വത്തുക്കൾ എഴുതി വാങ്ങിയ ശേഷം വൃദ്ധസദനങ്ങളിൽ ഉപേക്ഷിക്കുന്നത് വർധിക്കുന്നുവെന്ന് നിയമസഭ സമിതിയുടെ കണ്ടെത്തൽ. ഇതിനെതിരെ പരാതി നൽകിയിട്ടും നടപടിയുണ്ടാകുന്നതും വൈകുന്നു. കാലതാമസം ഉണ്ടാകുന്നത് ഒഴിവാക്കാൻ നടപടി വേണമെന്ന് നിയമസഭ സമിതി നിർദേശിച്ചു. ബസുകളിൽ മുതിർന്നവർക്കുള്ള സീറ്റിൽ ഇരുന്ന് യാത്ര ചെയ്യുന്നവരുടെ പിഴ വർധിപ്പിക്കണമെന്നും ശിപാർശയുണ്ട്.
പിഴ 100ൽ നിന്ന് 500 രൂപയാക്കി വർധിപ്പിക്കണമെന്നാണ് ശിപാർശ. അച്ഛനമ്മമാരെ പരിപാലിക്കാത്ത മക്കൾക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്നും സമിതി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.