വളപട്ടണം (കണ്ണൂർ): മക്കളെ ക്രൂരമായി മർദിച്ച പിതാവിെന അറസ്റ്റ്ചെയ്തു. എട്ടും പന ്ത്രണ്ടും പ്രായമായ കുട്ടികളെ മര്‍ദിച്ച സംഭവത്തില്‍ അഴീക്കോട് നീർക്കടവ് കുഞ്ഞിപാണ ൻ വീട്ടിലെ രാജേഷിനെയാണ് (41) വളപട്ടണം പൊലീസ് അറസ്റ്റ്ചെയ്തത്. മദ്യപിച്ചെത്തി ഇയാ ള്‍ ഭാര്യയെയും മക്കളെയും ക്രൂരമായി മര്ദിക്കുകയായിരുന്നത് കണ്ട് അയല്‍വാസികള്‍ ക ഴിഞ്ഞദിവസം വളപട്ടണം പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. മൂത്തമകെൻറ കൈപിടിച്ച് തിരിച്ച് പൊട്ടിക്കുകയും എട്ടുവയസ്സുകാരിയെ നിലത്തടിക്കുകയുമായിരുന്നു. ഇയാൾ നിരന്തരം ഭാര്യയെയും മക്കളെയും ഉപദ്രവിക്കാറുണ്ട്.
പരിക്കേറ്റ മൂത്തകുട്ടി കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിൽ കുട്ടികളുടെ അമ്മയിൽനിന്ന് പൊലീസ് മൊഴിയെടുത്തു.
പ്രതിക്കെതിരെ വധശ്രമത്തിനും ജുവൈനൽ ജസ്റ്റിസ് ആക്ട് പ്രകാരവുമുള്ള വകുപ്പുകൾ ചേർത്താണ് കേസെടുത്തത്. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് കോടതി രണ്ടിൽ ഹാജരാക്കിയ രാജേഷിനെ റിമാൻഡ്ചെയ്തു.
മൂന്നു പിഞ്ചുകുഞ്ഞുങ്ങളെ വീട്ടിൽ അടച്ചിട്ട് മാതാവ് പോയി
രാമനാട്ടുകര: അഞ്ചും മൂന്നും രണ്ടും വയസ്സുള്ള മൂന്നു കുട്ടികളെ വാടകവീട്ടിനുള്ളിൽ പൂട്ടിയിട്ട് പുറത്തുപോയ ഇതര സംസ്ഥാനക്കാരിയായ മാതാവ് തിരിച്ചെത്തിയില്ല. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് പൂട്ട് തകർത്ത് കുഞ്ഞുങ്ങളെ കോഴിക്കോട് കോടതിക്ക് സമീപമുള്ള സെൻറ് വിൻസൻറ് ഹോമിൽ പ്രവേശിപ്പിച്ചു.
രാമനാട്ടുകര നിസരി ജങ്ഷനിലാണ് സംഭവം. അയൽവാസിയാണ് വ്യാഴാഴ്ച അർധരാത്രി കുഞ്ഞുങ്ങളുടെ കരച്ചിൽ കേട്ടത്. കുഞ്ഞുങ്ങളായതിനാൽ ഭക്ഷണവും വെളിച്ചവും ഇല്ലാതെ ഭയന്നുവിറച്ചാണ് കരഞ്ഞത്. തട്ടുകട കച്ചവടക്കാരനായ ഇയാൾ കച്ചവടം കഴിഞ്ഞെത്തിയപ്പോഴാണ് കുട്ടികളുടെ കരച്ചിൽ കേട്ടത്. ഇദ്ദേഹം പുലർച്ച സമീപവാസിയായ രാമനാട്ടുകര ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറ് ഹസ്സൻ മാനുവിനെ വിവരമറിയിച്ചു.
ഇദ്ദേഹം ഉടൻ കുഞ്ഞുങ്ങൾക്ക് ആഹാരം എത്തിക്കാൻ ഏർപ്പാട് ചെയ്യുകയും ഫറോക്ക് പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു. വെള്ളിയാഴ്ച ഒമ്പതു മണിയോടെ സ്ഥലത്തെത്തിയ പൊലീസ് പൂട്ട് തകർത്താണ് കുട്ടികളെ രക്ഷപ്പെടുത്തിയത്. കർണാടക സ്വദേശിനിയായ യുവതി മലയാളിയായ ഭർത്താവിനൊപ്പമാണ് കഴിഞ്ഞ ആറുമാസമായി രാമനാട്ടുകരയിലെ വാടകവീട്ടിൽ കഴിയുന്നത്. ഇവരുടെ ഭർത്താവ് ഒരാഴ്ച മുമ്പ് വീട് വിട്ടിറങ്ങിയതാണ്. യുവതി വ്യാഴാഴ്ച ഉച്ചക്ക് 12ഒാടെയാണ് കുട്ടികളെ വീട്ടിനകത്താക്കി വീട് പൂട്ടി പോയത്. വെള്ളിയാഴ്ച രാത്രിവരെ യുവതി തിരിച്ചെത്തിയിട്ടില്ലെന്ന് അയൽവാസികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.