മലപ്പുറം: കുട്ടികൾക്കെതിരായ അതിക്രമങ്ങളിൽ കൂടുതൽ കേസുകൾ മലപ്പുറത്ത്. ആലപ്പുഴയാണ് പിന്നിൽ. 2017 ഏപ്രിൽ മുതൽ 2018 മാർച്ച് വെരയുള്ള ചൈൽഡ്ലൈൻ കണക്ക് പ്രകാരം 503 കേസുകളാണ് മലപ്പുറത്ത് രജിസ്റ്റർ ചെയ്തത്. 137 കേസുകളാണ് ആലപ്പുഴയിലുള്ളത്. 377 കേസുകൾ തിരുവനന്തപുരത്തും 336 എണ്ണം എറണാകുളത്തും രജിസ്റ്റർ ചെയ്തു. കുട്ടികൾക്കെതിരായ ചൂഷണങ്ങളിൽ സംസ്ഥാനത്ത് 12,018 സംഭവങ്ങളിലാണ് ഇക്കാലയളവിൽ ചൈൽഡ്ലൈൻ ഇടപെട്ടത്. ഇതിൽ 2,229 എണ്ണം തിരുവനന്തപുരത്താണ്.
കുട്ടികൾക്ക് നേരെയുള്ള ലൈംഗികാതിക്രമത്തിൽ 1282 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 224 ബാലവിവാഹവും നടന്നു. ബാലവേല പ്രകാരം സംസ്ഥാനത്ത് 155 കേസുകളുണ്ടായപ്പോൾ ഇതിൽ 39 എണ്ണവും എറണാകുളത്താണ്. കാസർകോട്ടും ആലപ്പുഴയിലുമാണ് എണ്ണം കുറവ്. 1928 കേസുകളാണ് കുട്ടികൾക്ക് നേരെയുള്ള ശാരീരിക അതിക്രമങ്ങളുടെ ഭാഗമായി രജിസ്റ്റർ ചെയ്തത്. 222 എണ്ണം തലസ്ഥാനത്തും യഥാക്രമം 218, 216 എന്നിവ മലപ്പുറത്തും എറണാകുളത്തുമാണ്.
അന്യസംസ്ഥാന തൊഴിലാളികൾ ഏറെയുള്ളതിനാലാണ് ബാലവേലയടക്കമുള്ള കേസുകൾ എറണാകുളത്ത് വർധിക്കാൻ കാരണം. അതിക്രമങ്ങൾ സംബന്ധിച്ച് യഥാര്‍ഥ കണക്കുകൾ ഇതിലുമേറെയാണെന്ന് അധികൃതർ പറയുന്നു. കുറ്റകൃത്യങ്ങൾ തിരിച്ചറിയുന്നതിലും കൈകാര്യം ചെയ്യുന്നതിലും പലപ്പോഴും വീഴ്ച സംഭവിക്കുന്നുണ്ട്. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ അടക്കമുള്ള കേസുകൾ വർധിക്കുന്നുണ്ടെങ്കിലും പ്രതികളില്‍ 80 ശതമാനം പേര്‍ക്കും ശിക്ഷ ലഭിക്കുന്നില്ല. കേസുകൾ കോടതിയിലെത്തിയാൽ പലതരത്തിലുള്ള സമ്മർദങ്ങൾമൂലം കുട്ടികൾ മൊഴിമാറ്റി പറയുന്നതോടെ കുറ്റക്കാർ രക്ഷപ്പെടുകയാണ് പതിവ്.
ചൈല്ഡ്ലൈൻ അടക്കമുള്ള പ്രാഥമികാന്വേഷണ ഏജന്‍സികൾ അതിക്രമങ്ങൾ സംബന്ധിച്ച് കുട്ടികളോട് ചോദിച്ചറിയുേമ്പാൾ എല്ലാം വിശദമായി പറയുമെങ്കിലും കോടതിയിലെത്തുേമ്പാൾ സ്ഥിതി മാറും. ചൈല്ഡ്ലൈൻ അറിയിക്കുന്ന കേസുകളിൽ പകുതിയെണ്ണത്തിലേ എഫ്.ഐ.ആര് രജിസ്റ്റർ ചെയ്ത് നടപടികൾ പൂർത്തിയാക്കാറുള്ളൂ.പകുതിയിലേറെ കേസുകളില്‍ പ്രതിസ്ഥാനത്തുള്ളത് കുട്ടിയുമായി നേരിൽ ബന്ധമുള്ളവരാണ്. രക്തബന്ധത്തിലുള്ളവർ വില്ലൻമാരാകുന്ന സംഭവങ്ങളും ഏറെ. ഇത്തരം കേസുകളുമായി ബന്ധപ്പെട്ട നടപടികൾ പലപ്പോഴും മെല്ലെപ്പോക്കിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.