Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുട്ടിക​ളോട്​ ക്രൂരത:...

കുട്ടിക​ളോട്​ ക്രൂരത: കൂടുതൽ മലപ്പുറത്ത്​; ആലപ്പുഴയിൽ കുറവ്

text_fields
bookmark_border
rape-child
cancel
മ​ല​പ്പു​റം: കു​ട്ടി​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ കേ​സു​ക​ൾ മ​ല​പ്പു​റ​ത്ത്. ആ​ല​പ്പു​ഴ​യാ​ണ്​ പി​ന്നി​ൽ. 2017 ഏ​പ്രി​ൽ മു​ത​ൽ 2018 മാ​ർ​ച്ച്​ വ​െ​ര​യു​ള്ള ചൈ​ൽ​ഡ്​​ലൈ​ൻ ക​ണ​ക്ക്​ പ്ര​കാ​രം 503 കേ​സു​ക​ളാ​ണ്​ മ​ല​പ്പു​റ​ത്ത്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​ത്. 137 കേ​സു​ക​ളാ​ണ്​ ആ​ല​പ്പു​ഴ​യി​ലു​ള്ള​ത്.​ 377 കേ​സു​ക​ൾ തി​രു​വ​ന​ന്ത​പു​ര​ത്തും 336 എ​ണ്ണം എ​റ​ണാ​കു​ള​ത്തും ര​ജി​സ്​​റ്റ​ർ ചെ​യ്​​തു. കു​ട്ടി​ക​ൾ​ക്കെ​തി​രാ​യ ചൂ​ഷ​ണ​ങ്ങ​ളി​ൽ സം​സ്​​ഥാ​ന​ത്ത്​ 12,018 സം​ഭ​വ​ങ്ങ​ളി​ലാ​ണ്​ ഇ​ക്കാ​ല​യ​ള​വി​ൽ ചൈ​ൽ​ഡ്​​ലൈ​ൻ ഇ​ട​പെ​ട്ട​ത്. ഇ​തി​ൽ 2,229 എ​ണ്ണം തി​രു​വ​ന​ന്ത​പു​ര​ത്താ​ണ്.

കു​ട്ടി​ക​ൾ​ക്ക്​ നേ​രെ​യു​ള്ള ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ൽ 1282 കേ​സു​ക​ളാ​ണ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​ത്. 224 ബാ​ല​വി​വാ​ഹ​വും ന​ട​ന്നു. ബാ​ല​വേ​ല പ്ര​കാ​രം സം​സ്​​ഥാ​ന​ത്ത്​ 155 കേ​സു​ക​ളു​ണ്ടാ​യ​പ്പോ​ൾ ഇ​തി​ൽ 39 എ​ണ്ണ​വും എ​റ​ണാ​കു​ള​ത്താ​ണ്. കാ​സ​ർ​കോ​ട്ടും ആ​ല​പ്പു​ഴ​യി​ലു​മാ​ണ്​ എ​ണ്ണം കു​റ​വ്. 1928 കേ​സു​ക​ളാ​ണ്​ കു​ട്ടി​ക​ൾ​ക്ക്​ നേ​രെ​യു​ള്ള ശാ​രീ​രി​ക അ​തി​ക്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​ത്. 222 എ​ണ്ണം ത​ല​സ്​​ഥാ​ന​ത്തും യ​ഥാ​ക്ര​മം 218, 216 എ​ന്നി​വ മ​ല​പ്പു​റ​ത്തും എ​റ​ണാ​കു​ള​ത്തു​മാ​ണ്. ​
 

അ​ന്യ​സം​സ്​​ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ഏ​റെ​യു​ള്ള​തി​നാ​ലാ​ണ്​ ബാ​ല​വേ​ല​യ​ട​ക്ക​മു​ള്ള കേ​സു​ക​ൾ എ​റ​ണാ​കു​ള​ത്ത്​ വ​ർ​ധി​ക്കാ​ൻ കാ​ര​ണം. അ​തി​ക്ര​മ​ങ്ങ​ൾ സം​ബ​ന്ധി​ച്ച്​ യ​ഥാ​ര്‍ഥ ക​ണ​ക്കു​ക​ൾ ഇ​തി​ലു​മേ​റെ​യാ​ണെ​ന്ന്​ അ​ധി​കൃ​ത​ർ പ​റ​യു​ന്നു. കു​റ്റ​കൃ​ത്യ​ങ്ങ​ൾ തി​രി​ച്ച​റി​യു​ന്ന​തി​ലും കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ലും പ​ല​പ്പോ​ഴും വീ​ഴ്​​ച സം​ഭ​വി​ക്കു​ന്നു​ണ്ട്. ​കു​ട്ടി​ക​ള്‍ക്കെ​തി​രാ​യ ലൈം​ഗി​ക അ​തി​ക്ര​മ​ങ്ങ​ള്‍ അ​ട​ക്ക​മു​ള്ള കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്നു​ണ്ടെ​ങ്കി​ലും പ്ര​തി​ക​ളി​ല്‍ 80 ശ​ത​മാ​നം പേ​ര്‍ക്കും ശി​ക്ഷ ല​ഭി​ക്കു​ന്നി​ല്ല.​ കേ​സു​ക​ൾ കോ​ട​തി​യി​ലെ​ത്തി​യാ​ൽ പ​ല​ത​ര​ത്തി​ലു​ള്ള സ​മ്മ​ർ​ദ​ങ്ങ​ൾ​മൂ​ലം കു​ട്ടി​ക​ൾ മൊ​ഴി​മാ​റ്റി പ​റ​യു​ന്ന​തോ​ടെ കു​റ്റ​ക്കാ​ർ ര​ക്ഷ​പ്പെ​ടു​ക​യാ​ണ്​ പ​തി​വ്. 

ചൈ​ല്‍ഡ്‌​ലൈ​ൻ അ​ട​ക്ക​മു​ള്ള പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ ഏ​ജ​ന്‍സി​ക​ൾ അ​തി​ക്ര​മ​ങ്ങ​ൾ സം​ബ​ന്ധി​ച്ച്​ കു​ട്ടി​ക​ളോ​ട്​ ചോ​ദി​ച്ച​റി​യു​േ​മ്പാ​ൾ എ​ല്ലാം വി​ശ​ദ​മാ​യി പ​റ​യു​മെ​ങ്കി​ലും കോ​ട​തി​യി​ലെ​ത്തു​േ​മ്പാ​ൾ സ്​​ഥി​തി മാ​റും. ചൈ​ല്‍ഡ്‌​ലൈ​ൻ അ​റി​യി​ക്കു​ന്ന കേ​സു​ക​ളി​ൽ പ​കു​തി​യെ​ണ്ണ​ത്തി​ലേ എ​ഫ്.​ഐ.​ആ​ര്‍ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത്​ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​റു​ള്ളൂ.പ​കു​തി​യി​ലേ​റെ കേ​സു​ക​ളി​ല്‍ പ്ര​തി​സ്ഥാ​ന​ത്തു​ള്ള​ത് കു​ട്ടി​യു​മാ​യി നേ​രി​ൽ ബ​ന്ധ​മു​ള്ള​വ​രാ​ണ്. ര​ക്ത​ബ​ന്ധ​ത്തി​ലു​ള്ള​വ​ർ വി​ല്ല​ൻ​മാ​രാ​കു​ന്ന സം​ഭ​വ​ങ്ങ​ളും ഏ​റെ. ഇ​ത്ത​രം കേ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ൾ പ​ല​പ്പോ​ഴും മെ​ല്ലെ​പ്പോ​ക്കി​ലാ​ണ്.


 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:child abusekerala newssexual abusemalayalam newsMalappuram News
News Summary - child abusing case in kerala- kerala news
Next Story