തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സി.ബി.എസ്.ഇ വിദ്യാലയങ്ങളിലെയും ഓൺലൈൻ ക്ലാസുകളുടെയും ഓരോ സെഷെൻറയും സമയം പരമാവധി അരമണിക്കൂറായി നിജപ്പെടുത്തണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ ഉത്തരവായി. ഓരോ സെഷനുശേഷവും 15 മുതൽ 30 മിനിറ്റ് വരെ വിശ്രമവേള നൽകുകയും വേണം. ദിവസം രണ്ടുമണിക്കൂറിൽ കൂടുതൽ ക്ലാസ് എടുക്കരുതെന്നും കമീഷൻ വ്യക്തമാക്കി.
തിരുവല്ല സെൻറ് മേരീസ് റസിഡൻഷ്യൽ സ്കൂളിലെ ഓൺലൈൻ ക്ലാസുകൾ രാവിലെ ഒമ്പതുമുതൽ 5.30 വരെ തുടർച്ചയായി നീണ്ടുപോകുന്നതായി പത്തും പതിമൂന്നും വയസ്സുള്ള കുട്ടികളുടെ പിതാവ് നൽകിയ പരാതി പരിഗണിച്ചാണ് ഉത്തരവ്. ക്ലാസിനുശേഷം കലോത്സവത്തിെൻറയും മറ്റും പരിശീലനത്തിനായി കുട്ടികൾ പത്തു മണിക്കൂറിലധികം മൊബൈൽ ഫോൺ ഉപയോഗിക്കേണ്ടി വരുന്നുണ്ട്. ഇത് മാനസിക പ്രശ്നങ്ങൾക്കും കാഴ്ചവൈകല്യങ്ങൾക്കും കാരണമാകുന്നു. ഇതിനു പുറമെ അധ്യാപകർ നിർദേശിക്കുന്ന അസൈൻമെൻറുകളും ഹോംവർക്കുകളും ദിവസേനയുള്ള ടെസ്റ്റ് പേപ്പറുകളും കുട്ടികൾക്ക് താങ്ങാൻ കഴിയുന്നിെല്ലന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി.
ടേം പരീക്ഷക്ക് സമാനമായ ഓൺലൈൻ പരീക്ഷകൾ നടത്താൻ പാടില്ലെന്ന് കമീഷൻ നിർദേശിച്ചു. കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് പ്രസിദ്ധീകരിച്ച ഡിജിറ്റൽ വിദ്യാഭ്യാസത്തിനുള്ള മാർഗനിർദേശങ്ങൾ പാലിച്ചാണ് ഓൺലൈൻ ക്ലാസുകൾ നടക്കുന്നതെന്ന് വിദ്യാഭ്യാസ ഓഫിസർമാർ ഉറപ്പുവരുത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.