കുമളി: ശബരിമല തീർഥാടനത്തിനിടെ അതിർത്തിയിൽ എട്ടുപേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിൽനിന്ന് ഏഴ് വയസ്സുകാരൻ ഹരിഹരൻ രക്ഷപ്പെട്ടത് തലനാരിഴക്ക്. വാഹനം ഇടിച്ച് ഉയർന്നപ്പോൾതന്നെ ഹരിഹരൻ പുറത്തേക്ക് തെറിച്ചുവീണു. ഇരുമ്പ് പൈപ്പിന് മുകളിൽ വീഴാതെ റോഡരുകിലെ മൺതിട്ടയിലാണ് ഹരിഹരൻ വീണത്. മുഖത്ത് പരിക്കേറ്റെങ്കിലും ഇത് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
റോഡരികിലെ സിഗ്നൽ ബോർഡിലും മരത്തിലും ഇടിച്ച് തലകീഴായി പെൻസ്റ്റോക് പൈപ്പിന് മുകളിലേക്കാണ് വാഹനം വീണത്. കുട്ടിയുടെ നിലവിളി കേട്ടാണ് ഇതുവഴി കടന്ന് പോകുകയായിരുന്ന വാഹനം നിർത്തിയത്. ഉടൻ കുട്ടിയെ കുമളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
വാഹനത്തിലുണ്ടായിരുന്നവർ മുഴുവൻ മരണപ്പെട്ടെങ്കിലും തീർഥാടനത്തിന് കൈ പിടിച്ചുകൊണ്ടുപോയ പിതാവ് രാജയെ ജീവനോടെ തിരികെ കിട്ടിയതിന്റെ ആശ്വാസത്തിലാണ് തേനി മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന ഹരിഹരൻ. അപകടത്തിൽ ഗുരുതര പരിക്കേറ്റ രാജയും മകനൊപ്പം തേനി മെഡിക്കൽ കോളജിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.