കുളക്കടവിൽ കുട്ടികൾ ചുവപ്പ് മുണ്ട് വീശി, ട്രെയിൻ നിർത്തി; അഞ്ച് പേർ കസ്റ്റഡിയിൽ

തിരൂർ: കുളിക്കാനെത്തിയ കുട്ടികളുടെ കുസൃതി കാര്യമായി. റെയിൽവേ ലൈനിന് സമീപത്തെ കുളത്തിൽ കുളിക്കാനെത്തിയ കുട്ടികൾ ചുവപ്പ് മുണ്ട് വീശിയതിനെ തുടർന്ന് ട്രെയിൻ നിർത്തിയതാണ് പുലിവാലായത്. സംഭവത്തിൽ അഞ്ച് കുട്ടികളെ ആർ.പി.എഫ് കസ്റ്റഡിയിലെടുത്തു.

ബുധനാഴ്ച ഉച്ചക്ക് 12.30 ഓടെയാണ് സംഭവം. തിരൂർ റെയിൽവേ സ്റ്റേഷന് വടക്കുഭാഗത്തെ തുമരക്കാവ് കുളത്തിലാണ് കുട്ടികൾ കുളിക്കാനെത്തിയത്. കോയമ്പത്തൂർ മംഗലാപുരം എക്സ്പ്രസ് തിരൂർ വിട്ട് എത്തുമ്പോൾ കുട്ടികൾ കുളക്കടവിൽനിന്നും ചുവപ്പ് മുണ്ട് വീശി. ഉടൻ ട്രയിൻ നിർത്തി.

ഇതോടെ കുട്ടികൾ ഓടി രക്ഷപ്പെട്ടു. അഞ്ചു മിനിറ്റോളം നിർത്തിയിട്ടശേഷമാണ് ട്രയിൻ യാത്ര പുറപ്പെട്ടത്.

തുടർന്ന് ആർ.പി.എഫ് അന്വേഷണം നടത്തുകയും കുട്ടികളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

Tags:    
News Summary - children threw red Mundu and train stopped at tirur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.