തിരുവനന്തപുരം: പൊതുനിരത്തുകളില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിളെ തനിച്ചാക്കി പോകുന്നത് ഇനി ശിക്ഷാര്‍ഹം. വാഹനപരിശോധനയില്‍ ഇക്കാര്യംകൂടി പരിശോധിക്കാനും ശ്രദ്ധയില്‍പെട്ടാല്‍ നടപടി സ്വീകരിക്കാനും ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
പൊതുസ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്കുള്ളില്‍ കുട്ടികളെയാക്കി ലോക്ക് ചെയ്ത് പോകുന്ന സംഭവങ്ങള്‍ വ്യാപകമാവുന്നുവെന്ന് സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടുന്നു. ഇത്മൂലം ശ്വാസംമുട്ടി മരണംവരെ സംഭവിക്കാം.
എന്‍ജിന്‍ പ്രവര്‍ത്തിക്കുന്ന അവസരത്തില്‍ തനിച്ചാവുന്ന കുട്ടികള്‍ ഗിയര്‍ മാറ്റുന്നതും അപകടത്തിനിടയാക്കാം. വാഹനത്തിന്‍െറ ശീതീകരണ സംവിധാനത്തില്‍ ചോര്‍ച്ചയുണ്ടായാല്‍ മരണത്തിന് കാരണമാകുമെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.