കോഴിക്കോട്: നഗരം കേന്ദ്രീകരിച്ചുള്ള കവർച്ചസംഘങ്ങളിൽ കുട്ടികൾ കണ്ണികളാകുന്നത് കൂടുന്നു. അടുത്തിടെ മോഷണ കേസിൽ പിടിയിലായവരിൽ നാലു പ്രായപൂർത്തിയാവാത്തവരാണ് ഉൾപ്പെട്ടത്. നിരവധിപേരുടെ പങ്ക് ഇതിനകം പൊലീസിന് വ്യക്തമാവുകയും ചെയ്തു.
ആഡംബര വാഹനങ്ങളിൽ സഞ്ചരിക്കുക, ദൂരദിക്കുകളിലേക്ക് ട്രിപ് പോവുക, സ്റ്റാർ ഹോട്ടലുകളിൽ താമസിക്കുക തുടങ്ങിയ മോഹങ്ങളാണ് കുട്ടികളെ കവർച്ചസംഘങ്ങളുമായി ബന്ധിപ്പിക്കുന്നത്. രക്ഷിതാക്കൾ പോലും അറിയാതെ രാത്രി സമയത്ത് പുറത്തിറങ്ങിയാണ് കുട്ടികൾ കവർച്ചകൾക്കും മറ്റ് കുറ്റകൃത്യങ്ങൾക്കും തുനിയുന്നതെന്നാണ് പൊലീസ് പറയുന്നത്.
നഗരത്തിൽ പിടിച്ചുപറിയും കവർച്ചയും വർധിക്കുന്നത് സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രായപൂർത്തിയാവാത്തവരാണ് 'പ്രതികൾ' എന്ന് വ്യക്തമായത്.
തുടർന്ന് ക്രൈം സ്ക്വാഡിനൊപ്പം പന്നിയങ്കര, ടൗൺ പൊലീസാണ് ഇത്തരക്കാരെ പിടികൂടിയത്. കേസിൽപെട്ടാൽ താക്കീതുചെയ്ത് രക്ഷിതാക്കൾക്കൊപ്പം വിടുമെന്ന കാരണം പറഞ്ഞാണ് കവർച്ചസംഘങ്ങൾ കുട്ടികളെ കണ്ണികളാക്കുന്നത്. കുപ്രസിദ്ധ കുറ്റവാളികൾപോലും കുട്ടികളെ മറയാക്കി കവർച്ച ആസൂത്രണം ചെയ്യുന്നു.
കണ്ണിചേർക്കുന്നവെര ലഹരിക്കടത്തിനും ലൈംഗിക ചൂഷണത്തിനും ഉപയോഗിക്കുന്നതായുള്ള വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. വർഷങ്ങൾക്കുമുമ്പ് ഇരുപതോളം കുട്ടികൾ ഉൾപ്പെട്ട ബൈക്ക് കവർച്ച സംഘത്തെ സിറ്റി പൊലീസ് പിടികൂടിയിരുന്നു.
തുടർന്ന് സ്റ്റുഡൻറ് പൊലീസ് കാഡറ്റ്, അവർ റസ്പോൺസിബിലിറ്റി ടു ചിൽഡ്രൺ (ഒ.ആർ.സി), റഡിഡൻറ്സ് അസോസിയേഷനുകൾ ഉൾപ്പെടെയുള്ളവയുടെ സഹകരണത്തോെട ബോധവത്കരണം ശക്തമാക്കുകയായിരുന്നു. ഈ നിലക്കുള്ള പ്രചാരണങ്ങൾ നിലച്ചതോടെയാണ് വിദ്യാർഥികൾ വീണ്ടും ക്രിമിനൽ സംഘങ്ങളുടെ വലയിലാവുന്നത്.
രക്ഷിതാക്കളുെട ജാഗ്രതക്കുറവാണ് പലപ്പോഴും കുട്ടികൾ ഇത്തരം ക്രിമിനൽ സംഘങ്ങളിൽ അംഗങ്ങളാവുന്നതിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. കവർച്ചയിലും പൊലീസിെന ആക്രമിച്ച കേസിലും ഉൾപ്പെട്ട് കുട്ടിയായതിനാൽ രക്ഷിതാക്കൾക്കൊപ്പം വിട്ടയാൾപോലും അടുത്തിടെ വീണ്ടും പിടിയിലായിട്ടുണ്ട്.
കുട്ടികള്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നത് തടയുന്നതിനായി ജുവൈനല്‍ ആക്ട് പ്രകാരം ശക്തമായ നടപടി സ്വീകരിക്കാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.