കണ്ണൂർ: നവയുഗം, ചിന്ത പ്രസിദ്ധീകരണങ്ങളിൽ വന്ന ലേഖനത്തെതുടർന്നുള്ള വിവാദം അനവസരത്തിലാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇ.എം.എസ് ഏറ്റവും വലിയ രാഷ്ട്രീയ വഞ്ചകനാണെന്ന സി.പി.ഐ പ്രസിദ്ധീകരണമായ നവയുഗത്തിൽ വന്ന ലേഖനത്തോട് കണ്ണൂരിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സി.പി.ഐക്കെതിരെ ചിന്തയിൽ വന്ന ലേഖനവും പ്രസിദ്ധീകരിക്കാൻ പാടില്ലാത്തതാണ്. വിവാദ പരാർമശങ്ങൾ ആവർത്തിക്കാതിരിക്കാൻ ചിന്ത മാസികയുടെ അണിയറ പ്രവർത്തകർക്ക് നിർദേശം നൽകി. വിവാദം അവസാനിപ്പിക്കാൻ സി.പി.ഐയും ഇടപെടൽ നടത്തണം. സി.പി.എമ്മും സി.പി.ഐയും ബന്ധം ശക്തിപ്പെടുത്തുകയാണ് വേണ്ടത്.
കേന്ദ്ര മന്ത്രി വി. മുരളീധരനെകൊണ്ട് കേരളത്തിന് പത്ത് പൈസയുടെ ഗുണമില്ല. ഇന്ധന വില വർധനക്കെതിരെയുള്ള പ്രക്ഷോഭം വഴിതിരിച്ചുവിടാനുള്ള ശ്രമമാണ് കെ. റെയിൽ വിരുദ്ധ പ്രചാരണത്തിലൂടെ മുരളീധരൻ ശ്രമിക്കുന്നതെന്നും കോടിയേരി പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.