ആലപ്പുഴ: പി.പി. ചിത്തരഞ്ജൻ എം.എൽ.എക്ക് വധഭീഷണി. തിരുവനന്തപുരത്തെ എം.എൽ.എ ഹോസ്റ്റലിെൻറ വിലാസത്തിലാണ് കത്ത് ലഭിച്ചത്.
വലതുകാലും ഇടതുൈകയും വെട്ടി ആലപ്പുഴ മുനിസിപ്പാലിറ്റിക്ക് മുന്നിൽ വെക്കുമെന്നാണ് ഭീഷണി. കുടുംബാംഗങ്ങൾക്ക് വിഷം നൽകി കൊല്ലുമെന്നും ഭീഷണിയുണ്ട്.
ഒമ്പതു ദിവസത്തിനകം ഇന്ത്യ വിടണമെന്നും പറയുന്നു. എ.എൻ. ഷംസീർ എം.എൽ.എ, ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം എന്നിവർക്കെതിരെയും ഭീഷണിയുണ്ട്. മൂവാറ്റുപുഴ സ്വദേശി ബെന്നി മാർട്ടിൻ എന്നാണ് കത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
കത്ത് ആഭ്യന്തരവകുപ്പിന് കൈമാറിയ ചിത്തരഞ്ജൻ മുഖ്യമന്ത്രി, നിയമസഭ സ്പീക്കർ എന്നിവർക്ക് പരാതിയും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.