1. രാ​മ​ച​ന്ദ്ര മേ​നോ​ൻ 2. ഗം​ഗാ​ധ​ര​ൻ മോ​നോ​ൻ 3. പ്ര​ദീ​പ് ച​ന്ദ്ര​ൻ നാ​യ​ർ 4. പ്ര​വീ​ൺ ദേ​വ്​ 5. അ​ച്യു​ത​ൻ കു​ട്ടി മേ​നോ​ൻ 6. വി​ശ്വ​നാ​ഥ മേ​നോ​ൻ 7. ഗോ​പാ​ല​കൃ​ഷ്ണ മേ​നോ​ൻ 8. നീ​ല​ക​ണ്ഠ മേ​നോ​ൻ 9. വേ​ണു​ഗോ​പാ​ല മേ​നോ​ൻ, 10. വേ​ലാ​യു​ധ മേ​നോ​ൻ 11. രാ​ധാ​കൃ​ഷ്ണ മേ​നോ​ൻ,

12. സു​ധാ​ക​ര മേ​നോ​ൻ, 13. പ്ര​ഭാ​ക​ര പ​ണി​ക്ക​ർ, 14. നാ​രാ​യ​ണ മേ​നോ​ൻ, 15. സു​ഭാ​ഷ് ച​ന്ദ്ര​ൻ, 16. ശ​ങ്ക​ര​നാ​രാ​യ​ണ​ൻ, 17. കെ.​പി. വേ​ണു​ഗോ​പാ​ല​ൻ 18. ശ​ശി​കു​മാ​ർ, 19. ശി​വ​ശ​ങ്ക​ര മേ​നോ​ൻ, 20. വേ​ണു​ഗോ​പാ​ല​ൻ 21. സു​നി​ൽ കു​മാ​ർ 22. ആ​ന​ന്ദ്​ സി

രാജ്യത്തിന് കാവലിരുന്ന് ചോനാംകണ്ടത്തിൽ കുടുംബം

പരപ്പനങ്ങാടി: ദേശസുരക്ഷക്കായി കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്ന ഒരു കുടുംബമുണ്ട് മലപ്പുറം ജില്ലയിൽ. പരപ്പനങ്ങാടി നെടുവയിലെ ചോനാംകണ്ടത്തിൽ മേനോൻ കുടുംബമാണ് പാരമ്പര്യമെന്നോണം രാജ്യസുരക്ഷ സേനയിൽ അണിനിരന്നത്. ഒരുകുടുംബത്തിലെ 30ലധികം പേർ ഇന്ത്യൻ സേനയിൽ കൈയൊപ്പ് ചാർത്തിയ അഭിമാനകരമായ ചരിത്രം ഒരുപക്ഷേ, ചോനാംകണ്ടത്തിൽ കുടുംബത്തിന് മാത്രമായിരിക്കും. 1965ലെ ഇന്ത്യ-പാക് യുദ്ധത്തിൽ പങ്കെടുത്ത് വീരമൃത്യു വരിച്ച രാമചന്ദ്ര മേനോനും 1971ലെ ഇന്ത്യ-പാക് യുദ്ധത്തിൽ വീരമൃത്യു പ്രാപിച്ച ഗംഗാധരൻ മോനോനും കാലമേറെ പിന്നിട്ടിട്ടും ചോനാംകണ്ടത്തിൽ കുടുംബത്തിന്‍റെ തുടിക്കുന്ന ഓർമകളാണ്.

രാമചന്ദ്ര മേനോൻ വീരമൃത്യു വരിക്കുമ്പോൾ പ്രായം വെറും 22. 31ാം വയസ്സിൽ ഗംഗാധര മേനോൻ യാത്ര പറഞ്ഞുപോയത് പിറന്ന നാടിനായി ജീവാർപ്പണം നടത്തുന്നതിന് വേണ്ടിയായിരുന്നു.അതിവിശിഷ്ട സേവ മെഡൽ, യുദ്ധ് സേവ മെഡൽ എന്നീ ബഹുമതികൾ സ്വന്തം കേഡറിൽ തുന്നിച്ചേർത്ത ഇന്ത്യൻ ആർമിയിലെ ലഫ്റ്റൻറ് ജനറൽ പ്രദീപ് ചന്ദ്രൻ നായർ 12 സംസ്ഥാന പരിധികളിലെ സൈനിക സേവന ഉത്തരവാദിത്തമുള്ള അസം റൈഫിൾസിലെ 21ാമത് ഡയറക്ടർ ജനറലായി ഇന്നും സേവനം തുടരുകയാണ്.

ഇന്ത്യൻ ആർമിയിൽ ലഫ്റ്റനൻറ് കേണലായി സൈനിക സേവനം തുടരുന്ന ആനന്ദ് സിയും കരസേനയിലെ പ്രവീൺ ദേവും ചോനാംകണ്ടത്തിൽ കുടുംബത്തെ ഇന്നും ഇന്ത്യൻ സേനയിൽ അടയാളപ്പെടുത്തി കൊണ്ടിരിക്കുന്നു. 1962ലെ ഇന്ത്യ-ചൈന യുദ്ധം, 1965ലെയും 1971ലെയും ഇന്ത്യ-പാക് യുദ്ധം എന്നിവയിൽ ഇന്ത്യൻ എയർ ഫോഴ്സ് അംഗമായി പൊരുതിയ അച്യുതൻ കുട്ടി മേനോൻ, 1965ലെയും 1971ലെയും ഇന്ത്യ-പാക് യുദ്ധത്തിൽ പങ്കാളികളായ ഓണററി നായിബ് സുബേദാർ വിശ്വനാഥ മേനോൻ, ഓണററി ക്യാപ്റ്റൻ ഗോപാലകൃഷ്ണ മേനോൻ, ഓണററി ക്യാപ്റ്റൻ നീലകണ്ഠ മേനോൻ, വേണുഗോപാല മേനോൻ,

ഇന്ത്യ-ചൈന യുദ്ധത്തിലും 1965ലെ ഇന്ത്യ-പാക് യുദ്ധത്തിലും പങ്കെടുത്ത വേലായുധ മേനോൻ, 1971ലെ ഇന്ത്യ-പാക് യുദ്ധത്തിൽ പങ്കെടുത്ത രാധാകൃഷ്ണ മേനോൻ, സുധാകര മേനോൻ, പ്രഭാകര പണിക്കർ, ഇന്ത്യൻ എയർഫോഴ്സ് അംഗം നാരായണ മേനോൻ, അസം റൈഫിൾസിലെ സുഭാഷ് ചന്ദ്രൻ, ഇന്ത്യൻ ആർമിയിലെ ശങ്കരനാരായണൻ, കെ.പി. വേണുഗോപാലൻ, ശശികുമാർ, ശിവശങ്കര മേനോൻ, വേണുഗോപാലൻ, സുനിൽ കുമാർ തുടങ്ങി നിരവധി പേർ ചോനാംകണ്ടത്തിൽ തറവാട്ടിൽനിന്ന് രാജ്യത്തിന് കാവലായി സേനയിൽ സേവനം ചെയ്തവരാണ്.

Tags:    
News Summary - Chonamkandatthil Family guarding in the country

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.