വിശുദ്ധവാരത്തിന് തുടക്കംകുറിച്ച് ഓശാന ഞായർ

കോഴിക്കോട്: വിശുദ്ധവാരത്തിന് തുടക്കംകുറിച്ച് ഇന്ന് ഓശാന ഞായര്‍. സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളില്‍ കുരുത്തോല പ്രദക്ഷിണവും തിരുക്കര്‍മ്മങ്ങളും നടന്നു. തിരുവനന്തപുരം പാളയം സെന്‍റ് ജോസഫ് കത്തീഡ്രലില്‍ ആര്‍ച്ച് ബിഷപ്പ് ഡോ. എം. സൂസൈപാക്യവും കൊച്ചി സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

യേശുവിൻെറ പീഡാനുഭവത്തെയും കുരിശു മരണത്തെയും പുനരുദ്ധാനത്തെയും അനുസ്മരിച്ചാണ് ക്രൈസ്തവ സമൂഹം വിശുദ്ധവാരം ആചരിക്കുന്നത്. ക്ഷമയുടെയും സഹനത്തിന്‍റെയും എളിമയുടെയും പര്യായമായി ജറൂസലമിൽ കഴുതപ്പുറത്തെത്തിയ യേശുവിനെ വെള്ള വിരിച്ചും ഒലിവ് ചില്ലകളേന്തിയും ആനന്ദനൃത്തം ചെയ്തും ആയിരങ്ങള്‍ എതിരേറ്റതിന്‍റെ അനുസ്മരണമാണ് ഓശാന. ഇതിനെ പ്രതീകമായാണ് തെങ്ങിന്‍ കുരുത്തോലയുമായുള്ള പ്രദക്ഷിണം.

യേശുവിന്‍റെ അന്ത്യ അത്താഴത്തിന്‍റെ ഓര്‍മ പുതുക്കുന്ന പെസഹ വ്യാഴാഴ്ച ഏപ്രിൽ 13ന് ആചരിക്കും. ദേവാലയങ്ങളില്‍ കാല്‍കഴുകല്‍ ശുശ്രൂഷയും ഭവനങ്ങളില്‍ അപ്പം മുറിക്കലും നടക്കും. 14ന് കുരിശു മരണത്തിന്‍റെ ഓര്‍മ പുതുക്കുന്ന ദുഃഖവെള്ളിയാഴ്ച പള്ളികളില്‍ പ്രത്യേക പീഡാനുഭവ തിരുകര്‍മങ്ങളും പ്രദക്ഷിണവുമുണ്ടാകും. ഏപ്രിൽ 15 ശനിയാഴ്ച അര്‍ധരാത്രിയിലും 16ന് ഞായറാഴ്ച പുലര്‍ച്ചെയുമായി ഈസ്റ്റര്‍ ശുശ്രൂഷ നടക്കും ഇതോടെ 50 ദിവസം നീണ്ട നോമ്പിനും അവസാനമാകും.

Tags:    
News Summary - christian community celebrate Oshana day in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.