കൊച്ചി: സംവരണ പട്ടികയിലില്ലാതിരുന്ന ക്രിസ്ത്യൻ നാടാർ വിഭാഗങ്ങളെ ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്തിയത് സ്റ്റേ ചെയ്ത സിംഗിൾബെഞ്ച് ഉത്തരവിനെതിരായ സർക്കാറിെൻറ അപ്പീൽ ഹരജി ഹൈകോടതി ഡിവിഷൻബെഞ്ച് തള്ളി. സൗത്ത് ഇന്ത്യൻ യുനൈറ്റഡ് ചർച്ച് (എസ്.ഐ.യു.സി) ഒഴികെയുള്ള ക്രിസ്ത്യൻ നാടാർ വിഭാഗങ്ങളെ പട്ടികയിൽ ഉൾപ്പെടുത്തിയ ഉത്തരവ് സ്റ്റേ ചെയ്ത സിംഗിൾബെഞ്ച്തന്നെ വിഷയം പരിഗണിക്കെട്ടയെന്ന് നിർദേശിച്ചാണ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻബെഞ്ച് അപ്പീൽ ഹരജി തള്ളിയത്.
ജയ്ശ്രീ ലക്ഷ്മൺ റാവു പാട്ടീൽ കേസിലെ ഉത്തരവനുസരിച്ച് പിന്നാക്ക പട്ടികയിൽ കൂട്ടിച്ചേർക്കൽ നടത്താൻ ഭരണഘടനയുടെ 102ാം ഭേദഗതിക്കുശേഷം രാഷ്ട്രപതി തീരുമാനമെടുക്കണമെന്നും അല്ലാത്തപക്ഷം നടപടി ഭരണഘടനവിരുദ്ധമാണെന്നും പ്രഥമദൃഷ്ട്യാ വിലയിരുത്തിയാണ് മോസ്റ്റ് ബാക്ക്വേർഡ് കമ്മ്യൂണിറ്റീസ് ഫെഡറേഷൻ (എം.ബി.സി.എഫ്) ജനറൽ സെക്രട്ടറി എസ്. കുട്ടപ്പൻ ചെട്ടിയാർ ഉൾപ്പെടെ നൽകിയ ഹരജിയിൽ സിംഗിൾബെഞ്ചിെൻറ സ്റ്റേ ഉത്തരവുണ്ടായത്. ഫെബ്രുവരി ആറിലെ ഉത്തരവ് സ്റ്റേ ചെയ്ത് ജൂലൈ 29നാണ് ഉത്തരവുണ്ടായത്.
എന്നാൽ, രാഷ്ട്രപതിയുടെ അന്തിമ തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിൽ സംവരണ പട്ടികയിൽ കൂട്ടിച്ചേർക്കലുകൾ വരുത്താൻ സർക്കാറിന് അധികാരമുണ്ടെന്നും ഇതിനു നിയമപരമായി തടസ്സമില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു അപ്പീൽ. ക്രിസ്ത്യൻ നാടാർ വിഭാഗങ്ങളെ ഒ.ബി.സിയിൽ ഉൾപ്പെടുത്താൻ 2020 ഏപ്രിൽ നാലിന് കേന്ദ്ര സാമൂഹ്യ ക്ഷേമ മന്ത്രാലയം തീരുമാനിച്ചിരുന്നതാണെന്നും സർക്കാർ വാദിച്ചു. ഈ വാദങ്ങളെല്ലാം സർക്കാറിന് സിംഗിൾബെഞ്ച് മുമ്പാകെ ഉന്നയിക്കാമെന്നും ഡിവിഷൻബെഞ്ച് ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.