തിരുവനന്തപുരം: വിഴിഞ്ഞം പൊഴിക്കരയിൽ കോവിഡ് മാനദണ്ഡം ലംഘിച്ച് ഡി.ജെ പാർട്ടി സംഘടിപ്പിച്ചു. ക്രിസ്മസ് ആഘോഷമെന്ന നിലയിലാണ് പാർട്ടി സംഘടിപ്പിച്ചത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരത്തോളം പേരാണ് പരിപാടിയിൽ പങ്കെടുത്തത്. പത്ത് സംഘങ്ങളായി പലസമയങ്ങളിലായി എത്തിയാണ് പാർട്ടിയിൽ പങ്കെടുത്തത്.
സംഭവത്തിൽ പൊഴിയൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. പാർട്ടിക്ക് അനുമതിയുണ്ടായിരുന്നില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പരിപാടി നടത്തരുതെന്ന് കാണിച്ച് പൊലീസ് നോട്ടീസ് നൽകിയിരുന്നെങ്കിലും ഇത് അവഗണിച്ച് പരിപാടിയുമായി സംഘാടകർ മുന്നോട്ടു പോവുകയായിരുന്നു.
'ഫ്രീക്ക്സ്' എന്ന പേരിലുള്ള യുവജന കൂട്ടായ്മയാണ് ക്രിസ്മസ് പാർട്ടി സംഘടിപ്പിച്ചത്. 13 മണിക്കൂർ പരിപാടി നീണ്ടുനിന്നു. പാർട്ടിക്ക് ഉപയോഗിച്ച സ്പീക്കറുകൾ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.