Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതിരുവനന്തപുരത്ത്​...

തിരുവനന്തപുരത്ത്​ കോവിഡ്​ മാനദണ്ഡം ലംഘിച്ച്​ ആയിരത്തോളം പേർ പ​ങ്കെടുത്ത ക്രിസ്​മസ്​ പാർട്ടി

text_fields
bookmark_border
തിരുവനന്തപുരത്ത്​ കോവിഡ്​ മാനദണ്ഡം ലംഘിച്ച്​ ആയിരത്തോളം പേർ പ​ങ്കെടുത്ത ക്രിസ്​മസ്​ പാർട്ടി
cancel

തിരുവനന്തപുരം: വിഴിഞ്ഞം പൊഴിക്കരയിൽ കോവിഡ്​ മാനദണ്ഡം ലംഘിച്ച് ഡി.ജെ പാർട്ടി​ സംഘടിപ്പിച്ചു. ക്രിസ്​മസ് ആഘോഷമെന്ന നിലയിലാണ്​​ പാർട്ടി സംഘടിപ്പിച്ചത്​. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരത്തോളം പേരാണ്​​ പരിപാടിയിൽ പ​ങ്കെടുത്തത്​. പത്ത്​ സംഘങ്ങളായി പലസമയങ്ങളിലായി എത്തിയാണ്​ പാർട്ടിയിൽ പ​ങ്കെടുത്തത്​.

സംഭവത്തിൽ പൊഴിയൂർ പൊലീസ്​ കേസെടുത്തിട്ടുണ്ട്​. പാർട്ടിക്ക്​ അനുമതിയുണ്ടായിരുന്നില്ലെന്നാണ്​ പൊലീസ്​ വ്യക്തമാക്കുന്നത്​. പരിപാടി നടത്തരുതെന്ന്​ കാണിച്ച്​ പൊലീസ്​ നോട്ടീസ്​ നൽകിയിരു​ന്നെങ്കിലും ഇത്​ അവഗണിച്ച്​ പരിപാടിയുമായി സംഘാടകർ മുന്നോട്ടു പോവുകയായിരുന്നു.

'ഫ്രീക്ക്സ്​'​ എന്ന പേരിലുള്ള യുവജന കൂട്ടായ്​മയാണ്​ ക്രിസ്​മസ്​ പാർട്ടി സംഘടിപ്പിച്ചത്​. 13 മണിക്കൂർ പരിപാടി നീണ്ടുനിന്നു​​. പാർട്ടിക്ക്​ ഉപയോഗിച്ച സ്​പീക്കറുകൾ പൊലീസ്​ പിടിച്ചെടുത്തിട്ടുണ്ട്​. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Violation of covid protocolChristmas party
News Summary - Christmas party in Thiruvananthapuram attended by thousands of people in violation of covid norms
Next Story