കൊച്ചി: വേനൽചൂട് നേരിടാൻ ചുരിദാർ ധരിച്ച് കോടതിയിൽ ഹാജരാകാൻ അനുമതി തേടി വനിത ജുഡീഷ്യൽ ഓഫിസർമാർ. ചൂട് കടുത്ത സാഹചര്യത്തിലാണ് കീഴ് കോടതികളിലെ നൂറോളം വനിത ജുഡീഷ്യൽ ഓഫിസർമാർ ഹൈകോടതി രജിസ്ട്രാർക്ക് നിവേദനം നൽകിയത്.
നിലവിലുള്ള ഡ്രസ് കോഡ് അനുസരിച്ച് വനിത ജഡ്ജിമാർ സാരിയും വെളുത്ത കോളർ ബാൻഡും കറുത്ത ഗൗണുമാണ് ധരിക്കേണ്ടത്. 1970 ഒക്ടോബർ ഒന്നിനാണ് ഈ ഡ്രസ് കോഡ് നിലവിൽ വന്നത്. എന്നാൽ, കാലവും കാലാവസ്ഥയും മാറിയ സാഹചര്യത്തിൽ ഡ്രസ് കോഡ് പരിഷ്കരിക്കണമെന്നാണ് വനിത ജുഡീഷ്യൽ ഓഫിസർമാരുടെ ആവശ്യം. ഹൈകോടതി ജഡ്ജിമാരടങ്ങുന്ന സമിതിയാകും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. ഡ്രസ് കോഡ് പരിഷ്കരിക്കുന്ന കാര്യം തീരുമാനിക്കേണ്ടത് ഈ സമിതിയാണ്.
പല കോടതികളും കാറ്റു കടക്കാത്ത ഇടുങ്ങിയ മുറികളിൽ പ്രവർത്തിക്കുന്നതിനാൽ ചൂടുകാലത്ത് ഡ്രസ് കോഡ് അനുസരിച്ചുള്ള വസ്ത്രം ധരിച്ചു ഹാജരാകുന്നത് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വനിത ജുഡീഷ്യൽ ഓഫിസർമാർ നിവേദനം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.