നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി (സിയാൽ) നടപ്പാക്കിയ സൗരോർജ പദ്ധതിക്ക് ഐക്യരാഷ്ട്ര സഭയുടെ ഔദ്യോഗിക അംഗീകാരം പരിഗണനയിൽ. പ്ലാൻറ് സന്ദർശിച്ച യു.എൻ അന്താരാഷ്ട്ര പരിസ്ഥിതി മേധാവി എറിക് സോൽഹൈമാണ് ഇക്കാര്യം മാധ്യമപ്രവർത്തകരെ അറിയിച്ചത്. ലോകത്തെ ആദ്യ സമ്പൂർണ സൗരോർജ വിമാനത്താവളമെന്ന നിലയിൽ സിയാലിനെ അംഗീകരിക്കുന്നതിൽ െഎക്യരാഷ്ട്രസഭക്ക് സന്തോഷമുണ്ട്. വൻതോതിൽ ഉൗർജ ഉപഭോഗം വരുന്ന സ്ഥാപനങ്ങളിൽ പാരമ്പര്യേതര േസ്രാതസ്സുകളെ ആശ്രയിക്കുന്നതിൽ സിയാൽ മാതൃകയാണ്. ഇത് മറ്റ് രാജ്യങ്ങൾക്ക് പിന്തുടരാം.
ലോകത്തെ ഏറ്റവും വലിയ വിമാനത്താവളങ്ങളിൽ ഒന്നായ ബീജിങ്ങും െഎക്യരാഷ്ട്രസഭ പരിസ്ഥിതി സംഘടനയും (യു.എൻ.ഇ.പി) തമ്മിൽ സുസ്ഥിര വികസന സംരംഭത്തിന് കരാർ ഒപ്പുവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.