സിനിമാ സെറ്റ് തകർത്ത സംഭവം; ബജ്റംഗ്ദൾ ജില്ലാ പ്രസിഡന്‍റ് അറസ്റ്റിൽ 

കൊച്ചി: കാലടി മണൽപുറത്ത് സിനിമ ചിത്രീകരണത്തിനായി കെട്ടിയ സെറ്റ് തകർത്ത കേസിൽ കാര രതീഷ് എന്ന മലയാറ്റൂർ രതീഷിനെ (31) നെ പൊലീസ് അറസ്റ്റ് ചെയ്തു. എ.എച്ച്.പിയുടെ പോഷക സംഘടനയായ രാഷ്ട്രീയ ബജ്റംഗ്ദൾ  ജില്ലാ പ്രസിഡൻ്റാണ് ഇയാൾ. 

പെരുമ്പാവൂരിലെ ബോംബേറ് കേസ്, കാലടിയിൽ നടന്ന സനൽ കൊലപാതകം തുടങ്ങി നിരവധി കേസിലെ പ്രതിയാണ് രതീഷെന്ന് പൊലീസ് പറഞ്ഞു. സംസ്ഥാനത്തുളള വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിലെ പ്രതിയാണ് രതീഷ്. 

ശിവരാത്രി മണപ്പുറത്ത് മഹാദേവൻറ അമ്പലത്തിന് മുമ്പിൽ ക്രിസ്ത്യൻ പള്ളി സ്ഥാപിച്ചത് ഇഷ്ടപ്പെടാത്തതു കൊണ്ടാണ് പള്ളി പൊള്ളിച്ചതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.

നടൻ ടൊവിനോ തോമസ് നായകനാകുന്ന മിന്നൽ മുരളി എന്ന ചിത്രത്തിനായുള്ള കൃസ്ത്യൻ പള്ളി‍യുടെ സെറ്റാണ് ഞായറാഴ്ച പൊളിച്ചത്.  പെരിയാറിന് നടുക്ക് സ്ഥിതി ചെയ്യുന്ന മഹാദേവ ക്ഷേത്രത്തിന് സമീപം പളളി നിർമ്മിച്ചത് മതവികാരം വ്രണപ്പെടുത്തുന്നുവെന്നതായി  ആരോപിച്ച് എ.എച്ച്.പിയുടെ പോഷക സംഘടനയായ രാഷ്ട്രീയ ബജ്റംഗദൾ പ്രവർത്തകരാണ് സെറ്റ് പൊളിച്ചത്. 

ഫെബ്രുവരിയിലാണ് 15 ലക്ഷത്തോളം രൂപ ചിലവിൽ മഹാദേവ ക്ഷേത്രത്തിൽ നിന്നും 500 മീറ്ററോളം അകലെ ശിവരാത്രി മണൽപ്പുറത്ത് സിനിമ സെറ്റ് നിർമ്മിച്ചത്. സെറ്റ് നിർമ്മാണം അവസാന ഘട്ടത്തിലെത്തി നിൽക്കുമ്പോഴാണ് അപ്രതീക്ഷിതമായി മാർച്ചിൽ ലോക്ഡൗൺ പ്രഖ്യാപിച്ചത്. അതോടെ നിർമ്മാണം നിർത്തിവച്ചു. രണ്ടു മാസക്കാലം സിനിമ സെറ്റിന് സെക്യുരിറ്റി ജീവനക്കാരുടെ സംരക്ഷണവും ഏർപ്പെടുത്തിയിരുന്നു. സെറ്റ് നിർമ്മാണം പൂർത്തീയാകാത്തതിനാൽ ചിത്രീകരണവും താത്കാലികമായി നീട്ടിവച്ചിരുന്നു. ലോക്ഡൗണിന് ശേഷം സെറ്റ് നിർമ്മാണം പൂർത്തിയാക്കി ഷൂട്ടിങ് തുടങ്ങാനിരിക്കെയാണ് സെറ്റ് നശിപ്പിച്ചത്. 

Tags:    
News Summary - Cinema Set Attack case Bajrangdal Leader Arrested-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.