കൊച്ചി: നീണ്ട ഇടവേളക്കുശേഷം സംസ്ഥാനത്തെ സിനിമാ തീയറ്ററുകള്‍ ഇന്നു വീണ്ടും പ്രദര്‍ശനത്തിനായി തുറക്കും. തിങ്കളാഴ്ച തീയേറ്ററുകൾ തുറന്നെങ്കിലും കഴിഞ്ഞ രണ്ട് ദിവസം ശുചീകരണ പ്രവൃത്തികളായിരുന്നു. ജീവനക്കാർക്കുള്ള വാക്സിനേഷനും പൂർത്തിയാക്കി. ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം ആണ് സിനിമ പ്രദർശനം തുടങ്ങുന്നത്
പ്രദർശനം തുടങ്ങുമെങ്കിലും പകുതി സീറ്റുകളിലേ കാണികളെ അനുവദിക്കുകയുള്ളു. വിദേശ ചിത്രങ്ങളാണ് ഇന്നു മുതല്‍ പ്രദര്‍ശിപ്പിക്കുന്നത്.
ജെയിംസ് ബോണ്ട് ചിത്രം നോ ടൈം ടു ഡൈ, വെനം 2 എന്നിവയാണ് ഇന്ന് പ്രദർശനത്തിന് എത്തുക. മറ്റന്നാൾ റിലീസ് ചെയ്യുന്ന സ്റ്റാറാണ് ആദ്യം പ്രദർശനത്തിന് എത്തുന്ന മലയാള ചിത്രം. നവംബർ 12ന് ദുൽഖർ സൽമാൻ നായകനാകുന്ന കുറുപ്പ് റിലീസ് ചെയ്യും. ജയിംസ് ബോണ്ട് ചിത്രമായ നോ ടൈം റ്റു ഡൈ ആണ് ഇതില്‍ പ്രധാനം. നിലവില്‍ 50 ശതമാനം സീറ്റുകളില്‍ മാത്രമാണ് പ്രവേശനാനുമതി. ദീപാവലി മുതല്‍ കൂടുതല്‍ ചിത്രങ്ങള്‍ റിലീസിനെത്തും.
മുഴുവൻ സീറ്റുകളിലും കാണികളെ അനുവദിക്കുന്നതടക്കം തീയേറ്റർ ഉടമകൾ മുന്നോട്ട് വച്ച ആവശ്യങ്ങൾ ചർച്ച ചെയ്യാൻ യോഗംചേരാൻ സർക്കാർ തീരുമാനമെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.