ചെമ്പതാക ഉയർന്നു; സി.ഐ.ടി.യു സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം

കോ​ഴി​ക്കോ​ട്: സി.​ഐ.​ടി.​യു 15ാം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന് ശ​നി​യാ​ഴ്ച കോ​ഴി​ക്കോ​ട്ട് തു​ട​ക്കം. ത്രി​ദി​ന സ​മ്മേ​ള​നം രാ​വി​ലെ 10ന് ​ടാ​ഗോ​ര്‍ സെ​ന്റി​ന​റി ഹാ​ളി​ല്‍ (കാ​ട്ടാ​ക്ക​ട ശ​ശി ന​ഗ​ർ) സി.​ഐ.​ടി.​യു ജ​ന​റ​ൽ സെ​ക്ര​ട്ട​റി ത​പ​ൻ സെ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. പൊ​തു​സ​മ്മേ​ള​ന ന​ഗ​രി​യാ​യ കോ​ഴി​ക്കോ​ട് ക​ട​പ്പു​റ​ത്ത് ചെ​മ്പ​താ​ക ഉ​യ​ർ​ന്നു.

വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് പ​താ​ക-​കൊ​ടി​മ​ര ജാ​ഥ​ക​ൾ സം​ഗ​മി​ച്ച ശേ​ഷം നൂ​റു​ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ളു​ടെ മു​ദ്രാ​വാ​ക്യം വി​ളി​ക​ളു​ടെ അ​ക​മ്പ​ടി​യോ​ടെ സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ ടി.​പി. രാ​മ​കൃ​ഷ്ണ​ൻ എം.​എ​ൽ.​എ പ​താ​ക ഉ​യ​ർ​ത്തി. പ​താ​ക ജാ​ഥ ഒ​ഞ്ചി​യം ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ൽ​നി​ന്ന് സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​പി. സ​ഹ​ദേ​വ​ന്റെ നേ​തൃ​ത്വ​ത്തി​ലും കൊ​ടി​മ​ര ജാ​ഥ കു​ണ്ടു​തോ​ട് പാ​പ്പ​ച്ച​ൻ ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ൽ​നി​ന്ന് സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​എ​സ്. സു​നി​ൽ​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​മാ​യി​രു​ന്നു. പ​താ​ക ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. മു​കു​ന്ദ​നും കൊ​ടി​മ​രം ജി​ല്ല പ്ര​സി​ഡ​ന്റ് മാ​മ്പ​റ്റ ശ്രീ​ധ​ര​നും ഏ​റ്റു​വാ​ങ്ങി. സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ആ​ന​ത്ത​ല​വ​ട്ടം ആ​ന​ന്ദ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ള​മ​രം ക​രീം എം.​പി, സി.​പി.​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എ. ​പ്ര​ദീ​പ് കു​മാ​ർ, ജി​ല്ല സെ​ക്ര​ട്ട​റി പി. ​മോ​ഹ​ന​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ള​മ​രം ക​രീം എം.​പി പ്ര​വ​ര്‍ത്ത​ന റി​പ്പോ​ര്‍ട്ടും ട്ര​ഷ​റ​ർ പി. ​ന​ന്ദ​കു​മാ​ര്‍ ക​ണ​ക്കും അ​വ​ത​രി​പ്പി​ക്കും. ഞാ​യ​റാ​ഴ്ച പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടി​ൽ ച​ർ​ച്ച തു​ട​രും.

തി​ങ്ക​ളാ​ഴ്ച പു​തി​യ ഭാ​ര​വാ​ഹി​ക​ളെ​യും ക​മ്മി​റ്റി​യെ​യും അ​ഖി​ലേ​ന്ത്യ സ​മ്മേ​ള​ന പ്ര​തി​നി​ധി​ക​ളെ​യും തെ​ര​ഞ്ഞെ​ടു​ക്കും. വൈ​കീ​ട്ട് അ​ഞ്ചി​ന് ര​ണ്ടു​ല​ക്ഷം പേ​ർ അ​ണി​നി​ര​ക്കു​ന്ന റാ​ലി​യോ​ടെ​യാ​ണ് സ​മാ​പ​നം. പൊ​തു​സ​മ്മേ​ള​നം ക​ട​പ്പു​റ​ത്ത് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. 

Tags:    
News Summary - CITU state conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.