മാതമംഗലത്ത് സി.ഐ.ടി.യു സമരത്തെതുടർന്ന് അടച്ചിട്ട ഷോപ്പ്

സി.ഐ.ടി.യു ഭീഷണിയിൽ കട പൂട്ടിയ സംഭവം: വിവാദം സംസ്ഥാന രാഷ്ട്രീയത്തിലേക്ക്

പ​യ്യ​ന്നൂ​ർ: മാ​ത​മം​ഗ​ല​ത്ത് സി.​ഐ.​ടി.​യു ഭീ​ഷ​ണി​യെ​ത്തു​ട​ർ​ന്ന് സ്ഥാ​പ​നം അ​ട​ച്ചു​പൂ​ട്ടേ​ണ്ടി​വ​ന്ന വി​വാ​ദം സം​സ്ഥാ​ന രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക്. എ​ല്ലാ​വ​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ സം​സ്ഥാ​ന​ത്ത് ഉ​ണ്ടാ​ക​രു​തെ​ന്നും ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ല​ൻ പ്ര​തി​ക​രി​ച്ച​പ്പോ​ൾ, മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍റ്​ കെ. ​സു​ധാ​ക​ര​നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നും രം​ഗ​ത്തെ​ത്തി. നി​ക്ഷേ​പ​ക​രെ തേ​ടി വി​ദേ​ശ​ത്ത് പോ​കു​ന്ന മു​ഖ്യ​മ​ന്ത്രി സ്വ​ന്തം നാ​ട്ടി​ലെ തൊ​ഴി​ലു​ട​മ​യെ സി.​ഐ.​ടി.​യു​വി​ൽ​നി​ന്ന് ര​ക്ഷി​ക്ക​ണ​മെ​ന്ന് ഇ​രു​വ​രും പ്ര​തി​ക​രി​ച്ചു.

അ​തി​നി​ടെ, പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നാ​യി തൊ​ഴി​ൽ മ​ന്ത്രി ശി​വ​ൻ​കു​ട്ടി​യും രം​ഗ​ത്തെ​ത്തി. പ്ര​ശ്നം ച​ർ​ച്ച​യി​ലൂ​ടെ പ​രി​ഹ​രി​ക്കാ​ൻ ലേ​ബ​ർ ക​മീ​ഷ​ണ​ർ എ​സ്. ചി​ത്ര​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​താ​യി മ​ന്ത്രി വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. തൊ​ഴി​ലാ​ളി​ക​ളു​ടെ താ​ല്പ​ര്യ​വും വാ​ണി​ജ്യ -വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ സു​ഗ​മ​മാ​യ പ്ര​വ​ർ​ത്ത​ന​വും ഉ​റ​പ്പു​വ​രു​ത്തു​മെ​ന്ന് തൊ​ഴി​ൽ മ​ന്ത്രി വ്യ​ക്ത​മാ​ക്കി. മ​ന്ത്രി​ത​ല ഇ​ട​പെ​ട​ലി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ലേ​ബ​ർ ക​മീ​ഷ​ണ​ർ ഇ​രു വി​ഭാ​ഗ​ത്തെ​യും വി​ളി​ച്ച് ഉ​ട​ൻ ച​ർ​ച്ച ന​ട​ത്തും.

അ​തേ​സ​മ​യം, ക​ട​ക്ക്​ ലൈ​സ​ൻ​സി​ല്ലെ​ന്ന വാ​ദം തെ​റ്റാ​ണെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ സി.​ഐ.​ടി.​യു കൂ​ടു​ത​ൽ പ്ര​തി​രോ​ധ​ത്തി​ലാ​യി. 2022 മാ​ർ​ച്ച് 31 വ​രെ പ്ര​വ​ർ​ത്തി​ക്കാ​ൻ ലൈ​സ​ൻ​സു​ണ്ട്. ഇ​ത് പു​തു​ക്കാ​ൻ അ​പേ​ക്ഷ ന​ൽ​കി​യ​താ​യും ക​ട​യു​ട​മ റാ​ബി മു​ഹ​മ്മ​ദ്​ പ​റ​യു​ന്നു. എ​ന്നാ​ൽ, ഒ​രു മു​റി​ക്കു മാ​ത്ര​മാ​ണ് ലൈ​സ​ൻ​സെ​ന്നും മൂ​ന്നു മു​റി​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്നും നി​യ​മ​പ്ര​കാ​ര​മു​ള്ള പാ​ർ​ക്കി​ങ് സൗ​ക​ര്യ​മി​ല്ലെ​ന്നും മ​റു​ഭാ​ഗം പ​റ​യു​ന്നു.

ക​ഴി​ഞ്ഞ ആ​ഗ​സ്റ്റ് ര​ണ്ടി​നാ​ണ് എ​സ്.​ആ​ർ അ​സോ​സി​യേ​റ്റ് ഹാ​ർ​ഡ്​​വെ​യ​ർ ഷോ​പ് ആ​രം​ഭി​ച്ച​ത്. ഇ​വി​ടെ ക​യ​റ്റി​റ​ക്ക് ന​ട​ത്താ​ൻ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്നാ​രോ​പി​ച്ച് ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ൾ രം​ഗ​ത്തെ​ത്തി. ഉ​ട​മ ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച്​ സ്വ​ന്തം​നി​ല​യി​ൽ ക​യ​റ്റി​റ​ക്ക് ന​ട​ത്താ​ൻ അ​നു​മ​തി നേ​ടി. ക​ട​യി​ലേ​ക്കു​ള്ള ലോ​ഡ് ഇ​റ​ക്കു​ന്ന​ത് ഇ​തോ​ടെ മു​ട​ങ്ങി. ഒ​പ്പം ഉ​പ​ഭോ​ക്താ​ക്ക​ളെ തൊ​ഴി​ലാ​ളി​ക​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തി മ​ട​ക്കി​യ​യ​ക്കു​ന്ന​താ​യും ക​ട​യു​ട​മ ആ​രോ​പി​ക്കു​ന്നു.

യൂ​ത്ത് ലീ​ഗ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്​ അ​ഫ്സ​ലി​ന് മ​ർ​ദ​ന​മേ​റ്റ സം​ഭ​വ​ത്തോ​ടെ​യാ​ണ്​ ഏ​താ​നും ദി​വ​സം മു​മ്പ്​ ക​ട അ​ട​ച്ചു​പൂ​ട്ട​ലി​ലെ​ത്തി​യ​ത്. അ​ഫ്സ​ൽ സാ​ധ​നം വാ​ങ്ങാ​നെ​ത്തി​യ​പ്പോ​ൾ തൊ​ട്ട​ടു​ത്ത സ​മ​ര​വേ​ദി​യി​ൽ​നി​ന്ന് സി.​ഐ.​ടി.​യു പ്ര​വ​ർ​ത്ത​ക​രെ​ത്തി മ​ർ​ദി​ച്ച​താ​യാ​ണ് പ​രാ​തി.

ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യി ഇ​ദ്ദേ​ഹ​ത്തി​നും സ​ഹോ​ദ​രി​ക്കു​മെ​തി​രെ അ​ക്ര​മ ശ്ര​മ​മു​ണ്ടാ​യ​താ​യും പ​രാ​തി ഉ​യ​ർ​ന്നു. ഇ​തി​നെ​തി​രെ യൂ​ത്ത് ലീ​ഗ് സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​ൽ ഉ​യ​ർ​ന്ന മു​ദ്രാ​വാ​ക്യം പ്ര​ശ്ന​ത്തി​ന് ചൂ​ടു​പ​ക​രു​ന്ന​താ​യി എ​ന്ന ആ​ക്ഷേ​പ​വു​മു​ണ്ട്. ഇ​തോ​ടെ ത​നി​ക്കും ഭീ​ഷ​ണി​യു​ണ്ടാ​യ​താ​യും ഇ​താ​ണ് ക​ട​യ​ട​ക്കാ​ൻ കാ​ര​ണ​മെ​ന്നും ഉ​ട​മ പ​റ​യു​ന്നു.

ചർച്ച ചെയ്​ത്​ പരിഹരിക്കാൻ തൊഴിൽ മന്ത്രിയുടെ നിർദേശം

തി​രു​വ​ന​ന്ത​പു​രം: ക​ണ്ണൂ​ർ മാ​ത​മം​ഗ​ല​ത്ത് ഹാ​ർ​ഡ്‌​വെ​യ​ർ ക​മ്പ​നി അ​ട​ച്ചു​പൂ​ട്ടി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്നം ച​ർ​ച്ച​യി​ലൂ​ടെ പ​രി​ഹ​രി​ക്കാ​ൻ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി ലേ​ബ​ർ ക​മീ​ഷ​ണ​ർ എ​സ്. ചി​ത്ര​യെ ച​ു​മ​ത​ല​പ്പെ​ടു​ത്തി. ഇ​രു​വി​ഭാ​ഗ​ങ്ങ​െ​ള​യും വി​ശ​ദ​മാ​യി കേ​ട്ട് അ​നു​ര​ഞ്ജ​ന​ത്തി​ലൂ​ടെ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നാ​ണ് നി​ർ​ദേ​ശം. വി​ഷ​യ​ത്തി​ൽ ലേ​ബ​ർ ക​മീ​ഷ​ണ​ർ ഇ​രു വി​ഭാ​ഗ​െ​ത്ത​യും ഉ​ട​ൻ വി​ളി​ച്ചു​ചേ​ർ​ത്ത് ത​ർ​ക്കം പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി കൈ​ക്കൊ​ള്ളും. തൊ​ഴി​ലാ​ളി​ക​ളു​ടെ താ​ൽ​പ​ര്യം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നൊ​പ്പം വാ​ണി​ജ്യ-​വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ സു​ഗ​മ​മാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ന് സാ​ഹ​ച​ര്യം ഉ​റ​പ്പു​വ​രു​ത്തു​മെ​ന്നും മ​ന്ത്രി വാ​ർ​ത്ത​ക്കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി.

ഈ ​സ്ഥാ​പ​ന​ത്തി​ലെ നാ​ല് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ചു​മ​ട്ടു​തൊ​ഴി​ലാ​ളി നി​യ​മ​പ്ര​കാ​ര​മു​ള്ള '26 എ' ​കാ​ർ​ഡി​നു​ള്ള അ​പേ​ക്ഷ പ​യ്യ​ന്നൂ​ർ അ​സി​സ്റ്റ​ന്‍റ് ലേ​ബ​ർ ഓ​ഫി​സ​ർ​ക്ക് സ്ഥാ​പ​ന​മു​ട​മ ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ സ്ഥാ​പ​നം പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന സ്ഥ​ലം ചു​മ​ട്ടു​തൊ​ഴി​ലാ​ളി ക്ഷേ​മ പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ സ്ഥ​ല​മാ​ണ്.

ഈ ​നാ​ല് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​റ്റാ​ച്ച്​​ഡ് കാ​ർ​ഡ് ന​ൽ​കു​ന്ന പ​ക്ഷം ചു​മ​ട്ടു​തൊ​ഴി​ലാ​ളി ക്ഷേ​മ​ബോ​ർ​ഡി​ന്‍റെ കീ​ഴി​ലു​ള്ള 23 ര​ജി​സ്ട്രേ​ഡ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് തൊ​ഴി​ൽ ന​ഷ്ട​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി അ​സി​സ്റ്റ​ന്‍റ്​ ലേ​ബ​ർ ഓ​ഫി​സ​റും അ​പ്പലേ​റ്റ് അ​തോ​റി​റ്റി​യാ​യ ജി​ല്ല ലേ​ബ​ർ ഓ​ഫി​സ​റും അ​പേ​ക്ഷ നി​ര​സി​ച്ചു. തു​ട​ർ​ന്ന് സ്ഥാ​പ​ന​മു​ട​മ ഹൈ​കോ​ട​തി​യി​ൽ നി​ന്ന്​ അ​നു​കൂ​ല വി​ധി സ​മ്പാ​ദി​ച്ച​തി​നെ​ത്തു​ട​ർ​ന്ന്​ നാ​ല്​ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കാ​ർ​ഡ് ന​ൽ​കു​ക​യാ​യി​രു​ന്നെ​ന്നും വാ​ർ​ത്ത​ക്കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി.

സി.​ഐ.ടി.യു സമരത്തെ ന്യായീകരിച്ച്​ എം.വി. ജയരാജൻ

ക​ണ്ണൂ​ർ: മാ​ത​മം​ഗ​ല​ത്ത്​ ഹാ​ർ​ഡ്​​വെ​യ​ർ ക​ട പൂ​ട്ടാ​നി​ട​യാ​യ സി.​ഐ.​ടി.​യു സ​മ​ര​ത്തെ ന്യാ​യീ​ക​രി​ച്ച്​ സി.​പി.​എം ക​ണ്ണൂ​ർ ജി​ല്ല സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ൻ. സി.​ഐ.​ടി.​യു സ​മ​രം ചെ​യ്​​ത​തു​കൊ​ണ്ട​ല്ല ക​ട പു​ട്ടി​യ​ത്. തൊ​ഴി​ൽ സം​ര​ക്ഷ​ണ​ത്തി​ന്​ വേ​ണ്ടി​യാ​ണ്​ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ൾ അ​വി​ടെ സ​മ​രം ചെ​യ്ത​ത്. പൂ​ട്ടു​ന്ന​ത​ല്ല, തു​റ​പ്പി​ക്കു​ന്ന​താ​ണ്​ സി.​ഐ.​ടി.​യു​വി​ന്‍റെ സം​സ്കാ​രം. നോ​ക്കു​കൂ​ലി​ക്കെ​തി​രെ ആ​ദ്യം പ്ര​തി​ക​രി​ച്ച സം​ഘ​ട​ന​യാ​ണ്​ സി.​ഐ.​ടി.​യു എ​ന്നും അ​ദ്ദേ​ഹം ക​ണ്ണൂ​രി​ൽ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ഭരിക്കുന്നത്​ സർക്കാറല്ല, പാർട്ടിയെന്ന്​ വി.ഡി. സതീശൻ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​നം ഭ​രി​ക്കു​ന്ന​ത് സ​ര്‍ക്കാ​റ​ല്ല പാ​ര്‍ട്ടി​യാ​ണെ​ന്ന്​ പ്ര​തി​പ​ക്ഷ നേ​താ​വ്​ വി.​ഡി. സ​തീ​ശ​ൻ. പാ​ര്‍ട്ടി തീ​രു​മാ​നി​ക്കു​ന്നു, ന​ട​പ്പാ​ക്കു​ന്നു. മു​ഖ്യ​മ​ന്ത്രി​ക്കു​പോ​ലും നി​യ​ന്ത്ര​ണ​മി​ല്ല. പ്ര​വാ​സി​ക​ളെ നി​ക്ഷേ​പ​ത്തി​ന് ക്ഷ​ണി​ക്കു​ന്നു. നി​ക്ഷേ​പ​ക​രെ പാ​ര്‍ട്ടി​ക്കാ​ര്‍ പീ​ഡി​പ്പി​ച്ച് സ്ഥാ​പ​ന​ങ്ങ​ള്‍ പൂ​ട്ടി​ക്കു​ന്നു. സ​ര്‍ക്കാ​റി​ന്‍റെ ന​യം ഒ​ന്നും പ്ര​വൃ​ത്തി മ​റ്റൊ​ന്നു​മാ​ണെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്ത​കു​റി​പ്പി​ൽ പ​റ​ഞ്ഞു.

സി.​ഐ.​ടി.​യു നേ​തൃ​ത്വ​ത്തി​ല്‍ 50 ദി​വ​സ​മാ​യി സ​മ​രം തു​ട​രു​ന്ന മാ​ത​മം​ഗ​ല​ത്തെ എ​സ്.​ആ​ര്‍ അ​സോ​സി​യേ​റ്റ്‌​സും ഈ ​ക​ട​യി​ല്‍നി​ന്ന് സാ​ധ​നം വാ​ങ്ങി​യ​തി​ന്‍റെ പേ​രി​ല്‍ സി.​ഐ.​ടി.​യു​ക്കാ​രു​ടെ മ​ര്‍ദ​ന​മേ​റ്റ അ​ഫ്‌​സ​ലി​ന്‍റെ ക​മ്പ്യൂ​ട്ട​ര്‍ സ്ഥാ​പ​ന​വും പൂ​ട്ടി. സ​ര്‍ക്കാ​ര്‍ ഇ​ത്​ അ​റി​ഞ്ഞ​മ​ട്ടി​ല്ല. വി​വാ​ഹ പാ​ര്‍ട്ടി​ക്കു​നേ​രെ ഉ​ണ്ടാ​യ ബോം​ബേ​റി​ല്‍ വ​ര​ന്‍റെ സു​ഹൃ​ത്ത് മ​രി​ച്ച​തും ക​ണ്ണൂ​രി​ലാ​ണ്. വേ​ണ​മെ​ങ്കി​ല്‍ പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍വെ​ച്ചും ബോം​ബു​ണ്ടാ​ക്കു​മെ​ന്ന് പ​റ​ഞ്ഞ നേ​താ​ക്ക​ളു​ടെ നാ​ടാ​ണ് ക​ണ്ണൂ​ര്‍.

സം​സ്ഥാ​ന​ത്ത്​ അ​ക്ര​മ​പ​ര​മ്പ​ര​ക​ളും ഗു​ണ്ടാ വി​ള​യാ​ട്ട​വു​മാ​ണ്. പൊ​ലീ​സി​നെ നോ​ക്കു​കു​ത്തി​യാ​ക്കി പാ​ർ​ട്ടി കേ​​ന്ദ്ര​ങ്ങ​ളാ​ണ്​ പൊ​ലീ​സി​നെ നി​യ​ന്ത്രി​ക്കു​ന്ന​ത്. പ​ഴ​യ​കാ​ല സെ​ല്‍ ഭ​ര​ണ​ത്തി​ന്‍റെ രീ​തി​യി​ലാ​ണ് കാ​ര്യ​ങ്ങ​ള്‍. ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന് നാ​ഥ​നി​ല്ലാ​ത്ത അ​വ​സ്ഥ. ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ല്‍കു​ക​യെ​ന്ന പ്രാ​ഥ​മി​ക ദൗ​ത്യം പോ​ലും നി​ര്‍വ​ഹി​ക്കാ​നാ​കാ​ത്ത​വി​ധം പൊ​ലീ​സി​നെ പാ​ര്‍ട്ടി​യു​ടെ കാ​ല്‍ക്കീ​ഴി​ലാ​ക്കി​യ മു​ഖ്യ​മ​ന്ത്രി​ക്ക് ഇ​നി എ​ന്ത് പ​റ​യാ​നു​ണ്ടെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

Tags:    
News Summary - CITU threat closes shop: Controversy escalates into state politics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.