തിരുവനന്തപുരം: സിനിമ സംവിധായകൻ കമൽ രാജ്യംവിടണമെന്ന എ.എൻ രാധാകൃഷണെൻറ പരാമർശത്തെ തള്ളി ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡൻറും ദേശീയ സമിതി അംഗവുമായ സി.കെ പത്മനാഭൻ. കലാകാരൻമാർ നാടുവിട്ട് പോകേണ്ടവരാണെന്ന അഭിപ്രായം അംഗീകരിക്കില്ല. ഒരോ ഭാരതീയനും ഇവിടെ ജീവിക്കാൻ അവകാശമുണ്ട്. അത് ഉറപ്പുവരുത്താനാണ് ബി.ജെ.പി ശ്രമിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
മലയാള സാഹിത്യത്തിലെ മഹാനായ സർഗപ്രതിഭയാണ് എം.ടി വാസുദേവൻ നായർ. അത് നിഷേധിക്കാൻ ആർക്കും സാധിക്കില്ല. എം.ടിയുടെ വിമർശനം തെറ്റായി വ്യാഖ്യാനിച്ചു. സിദ്ധാർഥ രാജകുമാരനെപ്പോലെ പരിത്യാഗിയും ലേകം കണ്ട അസാധാരണ വ്യക്തിത്വത്തിനുടമയുമാണ് ചെഗുവേര.
രാധാകൃഷ്ണെൻറ പ്രസ്താവനകൾ മൂലം ബി.ജെ.പി നടത്തിയ ജാഥയുടെ ലക്ഷ്യങ്ങൾക്ക് മങ്ങലേറ്റു. താൻ സി.പി.എമ്മിലേക്ക് പോകുന്നുവെന്ന വാർത്തകൾ കരുതിക്കൂട്ടി നടത്തുന്ന കുപ്രചരണമാണെന്നും പത്മനാഭൻ ചാനൽ അഭിമുഖത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.