പരപ്പനങ്ങാടി: പരപ്പനങ്ങാടി നഗരസഭ ഭരണസമിതി യോഗത്തിൽ അംഗങ്ങൾ ചേരിതിരിഞ്ഞ് വാഗ്വാദവും കൈയാങ്കളിയും. ബജറ്റ് ചർച്ചാ കൗൺസിൽ യോഗത്തിലാണ് ബജറ്റ് രേഖകൾ ഉയർത്തിക്കാട്ടി ഇടത് ജനകീയ മുന്നണി അംഗങ്ങളും ബി.ജെ.പി അംഗങ്ങളും പ്രതിഷേധവുമായി ചെയറിന്റെ മുന്നിലേക്ക് പാഞ്ഞടുത്തത്.
േപ്രാജക്ട് വർക്കുകൾ രേഖയിൽ കൃത്യമായി തിട്ടപ്പെടുത്തിയിെല്ലന്നും 2019ലെ ബജറ്റിെൻറ തനി പകർപ്പ് മാത്രമാണിതെന്നും നിയമപരവും സാങ്കേതികപരവുമായ സംശയങ്ങൾക്ക് മറുപടി പറയേണ്ട സെക്രട്ടറിയുടെ ചുമതലയുള്ള ഉേദ്യാഗസ്ഥനെ ബജറ്റ് ചർച്ച യോഗത്തിൽ നിന്ന് മാറ്റി നിർത്തിയെന്നുമാരോപിച്ചാണ് ഇടത് കക്ഷി ലീഡർ ടി. കാർത്തികേയൻ പ്രതിഷേധമുയർത്തിയത്. ഇത് ചർച്ചായോഗമാെണന്നും അംഗങ്ങളുടെ ആരോഗ്യകരമായ പരാതികൾ ഉൾകൊള്ളാമെന്നും ഇപ്പോൾ പരാതികൾ ഉന്നയിക്കുന്നവരടക്കമുള്ള ധനകാര്യ സമിതി തയാറാക്കിയ നിർദേശങ്ങളാണിതെന്നും ചെയർമാൻ എ. ഉസ്മാൻ മറുപടി പറഞ്ഞെങ്കിലും ഇടത് അംഗങ്ങൾ തൃപ്തരായില്ല.
കെ.സി. നാസർ, ഷമേജ് എന്നിവരുടെ നേതൃത്വത്തിൽ ഇടത് അംഗങ്ങളും ബി.ജെ.പി കക്ഷി നേതാവ് ജയദേവനും ചെയറിന് മുന്നിൽ ശക്തമായ പ്രതിഷേധമുയർത്തി. ഇതിനിടെ ഇടത് കക്ഷി ലീഡർ ടി. കാർത്തികേയൻ വൈകിയെത്തിയ സെക്രട്ടറി ഇൻ ചാർജിനോട് സംശയങ്ങൾക്ക് മേൽ വിശദാംശങ്ങൾ ചോദിക്കുന്നതിനിടയിൽ സ്ഥിര സമിതി അധ്യക്ഷ സീനത്ത് ആലിബാപ്പുവിെൻറ പ്രസംഗം തുടർച്ചയായി മൂന്നു തവണ തടസ്സപ്പെട്ടു. തുടർന്ന് യു.ഡി.എഫ് അംഗങ്ങൾ ബഹളമുണ്ടാക്കുകയും ഇടത് അംഗം സമീർ മമ്മിക്കകത്ത് പ്രകോപിതനായി കൈ ഉയർത്തുകയും ചെയ്തു. അതേസമയം ഇത്തരം ശൈലി ശരിയെല്ലന്ന് ഇടത് ലീഡർ കാർത്തികേയൻ തന്നെ പറഞ്ഞതോടെ രംഗം ശാന്തമാവുകയും സെക്രട്ടറി ഇൻ ചാർജിെൻറ വിശദീകരണത്തോടെ തടസ്സപ്പെട്ട യോഗ നടപടികൾ പുനരാരംഭിക്കുകയും ചെയ്തു.
കഴിവും പരിചയവുമുള്ള അംഗങ്ങൾ സഭയിൽ ഉണ്ടായിരിക്കെ കിലയിൽനിന്ന് ലഭ്യമായ മാർഗനിർദേശങ്ങളൊന്നും പാലിക്കാതെ ബജറ്റ് തയാറാക്കാൻ ഇവൻറ് മേനേജ്മെൻറിനെ സമീപിച്ചതാണ് ബജറ്റിനെ താളം മറിക്കാനും ഭരണസമിതിയെ നാണം കെടുത്താനും കാരണമാക്കിയതെന്ന് ഇടത് ജനകീയ മുന്നണി ലീഡർ ടി. കാർത്തികേയൻ 'മാധ്യമ'ത്തോട് പറഞ്ഞു. എന്നാൽ വികസനം മുൻനിർത്തി അംഗങ്ങൾ പറയുന്ന എല്ലാ നിർദേശങ്ങളും കക്ഷി ഭേദമന്യെ പരിഗണിക്കാൻ തയ്യാറായ ഭരണസമിതിക്ക് നേരെ എന്തിനാണ് കൈയാങ്കളിക്ക് മുതിർന്നതെന്ന് ബന്ധപ്പെട്ടവർ മറുപടി പറയണമെന്നും ജനപ്രതിനിധി സഭയിൽ പാലിക്കേണ്ട സാമാന്യ മര്യാദയെന്താെണന്ന് അംഗങ്ങൾക്ക് പഠിപ്പിച്ചു കൊടുക്കണമെന്നും മുനിസിപ്പൽ ചെയർമാൻ എ. ഉസ്മാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.