ചരിത്ര കോൺഗ്രസിലെ സംഘർഷം: ഗൂഢാലോചനയിൽ കെ.കെ. രാഗേഷിന് പങ്കെന്ന് ഗവർണർ

തിരുവനന്തപുരം: കണ്ണൂരിലെ ചരിത്ര കോൺഗ്രസിലുണ്ടായ സംഘർഷത്തിന് പിന്നിലെ ഗൂഢാലോചനയിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന് പങ്കുണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പരിപാടിക്കിടെ പ്രതിഷേധമുണ്ടായപ്പോൾ ഇടപെടാൻ ശ്രമിച്ച പൊലീസിനെ കെ.കെ. രാഗേഷ് തടഞ്ഞു.

വേദിയിൽ നിന്ന് ഇറങ്ങി വന്നാണ് രാഗേഷ് പൊലീസിനെ തടഞ്ഞത്. ചരിത്ര കോൺഗ്രസിൽ നടന്ന സ്വാഭാവിക പ്രതിഷേധമല്ല. പ്രൈവറ്റ് സെക്രട്ടറിസ്ഥാനം ഇതിനുള്ള പാരിതോഷികമാണോ എന്ന് ഗവർണർ ചോദിച്ചു.

ചരിത്ര കോൺഗ്രസിൽ പ്രസംഗിക്കുന്നതിന്‍റെയും തുടർന്നുണ്ടായ സംഘർഷത്തിന്‍റെയും ദൃശ്യങ്ങൾ അസാധാരണ വാർത്താസമ്മേളനത്തിൽ ഗവർണർ പ്രദർശിപ്പിച്ചു. ഗവർണറുടെ പ്രസംഗത്തിനിടെ ചരിത്രകാരൻ ഇർഫാൻ ഹബീബ് ഇടപെടുന്നത് ദൃശ്യങ്ങളിൽ കാണാം. ചരിത്ര കോൺഗ്രസിൽ പങ്കെടുക്കാനെത്തിയ പ്രതിനിധികൾ പ്രതിഷേധിക്കുന്നതിന്‍റെ ശബ്ദവും ദൃശ്യങ്ങളിലുണ്ട്.

ചരിത്ര കോൺഗ്രസിലെ പ്രതിഷേധം സ്വാഭാവികമല്ല. പ്ലക്കാർഡുകൾ ഉയർത്തിയുള്ള പ്രതിഷേധം ആസൂത്രിതമാണ്. തന്നെ ആക്രമിക്കാനാണ് ചരിത്രക്കാരൻ ഇർഫാൻ ഹബീബ് ശ്രമിച്ചത്. അല്ലെങ്കിൽ സീറ്റിൽ നിന്ന് എഴുന്നേറ്റ് തന്‍റെ അടുത്ത് വരാൻ അദ്ദേഹം ശ്രമിച്ചതെന്തിനെന്ന് ഗവർണർ ചോദിച്ചു.

Tags:    
News Summary - Clash in Historic Congress: KK Ragesh in Conspiracy - governor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.