തിരുവനന്തപുരം: ക്രിസ്മസ് രാവിൽ തിരുവനന്തപുരം മാനവീയം വീഥിയിൽ സംഘർഷം. ക്രിസ്മസ് ആഘോഷങ്ങൾക്കായി ഒത്തുകൂടിയ യുവാക്കൾ പൊലീസുമായി ഏറ്റുമുട്ടുകയായിരുന്നു. യുവാക്കളുടെ ആക്രമണത്തിൽ എ.എസ്.ഐ അടക്കമുള്ളവർക്ക് പരിക്കേറ്റു. സംഭവത്തിൽ നാലു പേരെ മ്യൂസിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മാനവീയം വീഥിയിൽ എത്തുന്നതിന് മുമ്പ് വാഹനങ്ങൾ വഴിതിരിച്ചു വിടാൻ പൊലീസ് നിർദേശം നൽകിയിരുന്നു. ഈ സമയത്താണ് നാലു യുവാക്കൾ കാറിലെത്തിയത്. പൊലീസ് നിർദേശം പാലിക്കാതെ സ്ഥലത്ത് യുവാക്കൾ കാർ പാർക്ക് ചെയ്യുകയായിരുന്നു. വാഹനം പാർക്ക് ചെയ്യാനാവില്ലെന്നും നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചത് വാക്കുതർക്കത്തിൽ കലാശിക്കുകയായിരുന്നു. തുടർന്ന് ബലം പ്രയോഗിച്ചാണ് നാലു പേരെയും കസ്റ്റഡിയിലെടുത്തത്.
സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ മാനവീയം വീഥിയിൽ മുമ്പ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് നിയന്ത്രണം നീക്കി പുലർച്ചെ അഞ്ച് വരെ നൈറ്റ് ലൈഫിനായി മാനവീയം വീഥിയിൽ പ്രവേശനം അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.