കോഴിക്കോട്: നിലമ്പൂർ എം.എൽ.എ പി.വി. അൻവർ ഭൂപരിധി നിയമം ലംഘിച്ചതായി വിവരാവകാശ കൂട്ടായ്മയുടെ ആരോപണം. ഭൂപരിഷ്കരണ നിയമമനുസരിച്ച് പരമാവധി ൈകവശംവെക്കാവുന്ന ഭൂമി 15 ഏക്കറാണെങ്കിലും 207.84 ഏക്കർ ഭൂമി അൻവറിനുണ്ടെന്ന് വിവരാവകാശ കൂട്ടായ്മ പ്രവർത്തകരായ മനോജ് കേദാരവും കെ.വി. ഷാജിയും വാർത്തസമ്മേളനത്തിൽ ആരോപിച്ചു. അൻവറിന് കൃഷീതര ഭൂമിയായി 202.99 ഏക്കറും കൃഷിഭൂമിയായി 1.40 ഏക്കറും ഭാര്യയുടെ പേരിൽ 3.45 ഏക്കർ കൃഷിഭൂമിയുമാണുള്ളത്.
ഏറനാട്, നിലമ്പൂർ നിയമസഭ മണ്ഡലങ്ങളിലും വയനാട് ലോക്സഭ മണ്ഡലത്തിലും മത്സരിച്ചപ്പോൾ അൻവർ തെരഞ്ഞെടുപ്പ് കമീഷന് സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് സ്വത്തുവിവരമുള്ളത്. നിയമസഭയിലെ മറ്റംഗങ്ങളുടെ സ്വത്തുവിവരം ഏക്കറിലും സെൻറിലുമാണ്. എന്നാൽ, അൻവർ ചതുരശ്ര അടിയായാണ് അളവ് രേഖപ്പെടുത്തിയത്. രണ്ടാം ഭാര്യക്കൊപ്പം കൂടരഞ്ഞിയിലെ പി.വി.ആർ എൻറർടൈൻമെൻറിെൻറ 11 ഏക്കറിൽ 60 ശതമാനവും അൻവറിെൻറ പേരിലാണെന്നും വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. ഇക്കാര്യവും മറച്ചുവെച്ചതായി വിവരാവകാശ കൂട്ടായ്മ ആരോപിച്ചു.
നിയമസഭ നിര്‍മിച്ച നിയമം ലംഘിച്ചതായി സത്യവാങ്മൂലത്തിലൂടെ സമ്മതിച്ചതിനാൽ അൻവർ സ്വയം എം.എൽ.എ സ്ഥാനം രാജിവെക്കണം. അല്ലെങ്കിൽ മുഖ്യമന്ത്രി അദ്ദേഹത്തിെൻറ രാജി ആവശ്യപ്പെടണം. നിയമലംഘനങ്ങൾക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഗവർണർ ജസ്റ്റിസ് പി. സദാശിവത്തിനും സ്പീക്കർ പി. ശ്രീരാമകൃഷ്ണനും പരാതി നൽകിയിട്ടുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.